ഹോങ്കോങ്ങിൽ സംഘർഷം: അഞ്ച്​ പ്രക്ഷോഭകർ അറസ്​റ്റിൽ

ഹോ​​ങ്കോ​ങ്​: രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷം തു​ട​രു​ന്ന ഹോ​​ങ്കോ​ങ്ങി​ൽ ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി ക​ലാ​പ വി​രു​ദ്ധ​ സേ​ന​യും സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​രും ഏ​റ്റു​മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ അ​ഞ്ച്​ പ് ര​ക്ഷോ​ഭ​ക​ർ അ​റ​സ്​​റ്റി​ൽ. ​മോ​ങ്​​കോ​ക്​ ജി​ല്ല​യി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച്​ അ​ർ​ധ​രാ​ത്രി റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളു​മാ​യാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

പൊ​ലീ​സ്​ പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തും അ​റ​സ്​​റ്റ്​ ചെ​യ്​​ത​തും. നേ​ര​ത്തേ പ​ക​ൽ​സ​മ​യ​ത്ത്​ ഇ​വി​ടെ വ​ൻ റാ​ലി സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്നി​രു​ന്നു.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹോ​​ങ്കോ​ങ്ങി​ൽ ഒ​രു​മാ​സ​മാ​യി വ​ൻ റാ​ലി​ക​ളും ന്യൂ​ന​പ​ക്ഷം വ​രു​ന്ന തീ​വ്ര​സ്വ​ഭാ​വ​ക്കാ​രാ​യ പ്ര​ക്ഷോ​ഭ​ക​രു​മാ​യു​ള്ള പൊ​ലീ​സ്​ ഏ​റ്റു​മു​ട്ട​ലു​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ ​ചൈ​ന​ക്ക്​ കൈ​മാ​റ​ൽ നി​യ​മ​ത്തി​നെ​തി​രെ പൊ​ട്ടി​​പ്പു​റ​പ്പെ​ട്ട പ്ര​ക്ഷോ​ഭം ജ​നാ​ധി​പ​ത്യ പ​രി​ഷ്​​ക​ര​ണ​ത്തി​നുള്ള സ​മ​ര​മാ​യും വി​ക​സി​ക്കു​ക​യാ​ണ്.

Tags:    
News Summary - hongkong clash; five arrested -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.