ധാക്ക: ബംഗ്ലാദേശിൽ ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റെയിൽവേ ട്രാക്കിൽ വീണ മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ട്രെയിൻ പോകുന്നതിന് തൊട്ടുമുമ്പാണ് കുഞ്ഞ് പ്ലാറ്റ്ഫോമിൽനിന്ന് റെയിൽവേ ട്രാക്കിലേക്ക് വീഴുന്നത്. തൊട്ടുപിന്നാലെ ട്രെയിൻ വന്നതോടെ പിതാവും ട്രാക്കിലേക്ക് ചാടി. തുടർന്ന് കുട്ടിയെ സ്വന്തം ശരീരത്തിനടിയിൽ മറച്ചുവെച്ച് പിതാവ് രക്ഷാകവചമൊരുക്കുകയായിരുന്നു. ഈ സമയം ട്രാക്കിലൂടെ ട്രെയിൻ കടന്നുപോയി. പ്ലാറ്റ്ഫോമിൽനിന്നവരും സുരക്ഷാ ജീവനക്കാരുമെല്ലാം തടിച്ചുകൂടിയെങ്കിലും ട്രെയിൻ കടന്നുപോകുന്നതിനാൽ ആ സമയം ഇവരെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നില്ല. വലിയ പരിക്കുകളില്ലാതെയാണ് പിതാവും മകനും രക്ഷപ്പെട്ടത്.
നിരവധി ആളുകൾ പിതാവിന്റെ മനസ്സാന്നിധ്യത്തെയും ധൈര്യത്തെയും പ്രശംസിച്ച് രംഗത്തെത്തി. വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ഉപയോക്താക്കൾ പിതാവിനെ ഒരു ഹീറോ എന്ന് വിളിക്കുകയും കുഞ്ഞിനെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ അദ്ദേഹത്തിന്റെ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്തെക്കുറിച്ചോ, അതിലുൾപ്പെട്ടവരുടെ വിവരങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.