ഹോങ്കോങ്ങില്‍ സ്വാതന്ത്ര്യവാദികളായ എം.പിമാരെ അയോഗ്യരാക്കി

ഹോങ്കോങ് സിറ്റി: ചൈനയുടെ നിയന്ത്രിതാധികാര പ്രവിശ്യയായ ഹോങ്കോങ്ങില്‍, നിയമനിര്‍മാണ സഭയായ നാഷനല്‍ പീപ്ള്‍സ് കോണ്‍ഗ്രസിലെ സ്വാതന്ത്ര്യവാദികളായ രണ്ട് അംഗങ്ങളെ അയോഗ്യരാക്കി ഹൈകോടതി ഉത്തരവ്.  സിക്സ്ടസ് ലൂങ്, യു വായ്ചിങ് എന്നിവരെയാണ് കോണ്‍ഗ്രസ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യവേ, ചൈനയോട് കൂറുപ്രഖ്യാപിക്കാത്തതിന്‍െറ പേരില്‍ കോടതി അയോഗ്യരാക്കിയത്. സെപ്റ്റംബറിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്വാതന്ത്ര്യവാദികളായ യങ്സപിറേഷന്‍ പാര്‍ട്ടി അംഗങ്ങളായ സിക്സ്ടസും യുവും തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒക്ടോബറില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ചൈനയുടെ പേര് വക്രീകരിച്ച് ഉച്ചരിച്ചതിന്‍െറ പേരില്‍ ഇവരുടെ അംഗത്വം സഭാധ്യക്ഷന്‍ റദ്ദാക്കി. തുടര്‍ന്ന് ഇവരുടെ അംഗത്വം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നടപടിക്കെതിരെ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജുഡീഷ്യറിയുടെ നിഷ്പക്ഷത ലംഘിക്കുന്നതാണ് നടപടിയെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.കോടതിവിധിക്കെതിരെ അപ്പീല്‍ പോകില്ളെന്ന് അയോഗ്യരാക്കപ്പെട്ടവര്‍ പറഞ്ഞു. 1997ലാണ് ബ്രിട്ടന്‍ ഹോങ്കോങ്ങിന്‍െറ നിയന്ത്രണം ചൈനക്ക് കൈമാറിയത്. അന്നുമുതല്‍, സ്വയംഭരണത്തിനായി മുറവിളി ശക്തമാണ്.
 

Tags:    
News Summary - Hong Kong pro-independence lawmakers disqualified from office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.