ഹോങ്കോങ് എം.പിമാരുടെ സത്യപ്രതിജ്ഞ ചൈന തടഞ്ഞു


ബെയ്ജിങ്: സ്വാതന്ത്ര്യാനുകൂലികളായ രണ്ട് ഹോങ്കോങ് പാര്‍ലമെന്‍റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍നിന്ന് ചൈന  തടഞ്ഞു. സത്യപ്രതിജ്ഞ ചെയ്യാന്‍ ലഭിച്ച ആദ്യ അവസരത്തില്‍ വാചകങ്ങള്‍ മനപ്പൂര്‍വം തെറ്റായി വായിച്ചതായി ആരോപിച്ചാണ് നടപടി സ്വീകരിച്ചത്. ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശം സ്വതന്ത്രമാക്കണമെന്ന് വാദിക്കുന്നവരാണ് രണ്ട് അംഗങ്ങളും. നേരത്തേ ഇവരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചൈനക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ചൈനയുടെ നിരോധം നടപ്പാകുമെന്ന് ഹോങ്കോങ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്നും രാജ്യത്തിന്‍െറ ഐക്യവും സുരക്ഷയും നിലനിര്‍ത്തണമെന്നും ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് പറഞ്ഞു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യാനുകൂലികള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് ചൈനയെ ഞെട്ടിച്ചിരുന്നു.

Tags:    
News Summary - Hong Kong pro-democracy politicians banned by China as crisis grows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.