കുറ്റവാളികളെ​ കൈമാറാനുള്ള ബിൽ ഹോ​ങ്കോങ്​ പിൻവലിച്ചു

ഹോ​ങ്കോങ്​: കുറ്റവാളികളെ ചൈനക്ക്​ കൈമാറാനുള്ള വിവാദ ബിൽ ഹോ​ങ്കോങ്​ പിൻവലിച്ചു. ബിൽ നടപ്പിലാക്കാനുള്ള നീ ക്കത്തിനെതിരെ മാസങ്ങൾ നീണ്ട പ്രക്ഷോഭ പരിപാടികൾ ഹോ​ങ്കോങ്ങിൽ അരങ്ങേറിയിരുന്നു.

ബിൽ ഔപചാരികമായി പിൻവല ിക്കുകയാണെന്ന്​ ഹോ​ങ്കോങ്​ ​സുരക്ഷാ സെക്രട്ടറി ജോൺ ലീ പാർലമ​െൻറിൽ പ്രഖ്യാപിച്ചു. സഭാംഗങ്ങളിൽ ചിലർ ചോദ്യങ്ങളുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സംവാദത്തിന്​ നിയമം അനുവദിക്കുന്നില്ലെന്ന്​ സഭാ അധ്യക്ഷൻ അംഗങ്ങളെ ഓർമിപ്പിച്ചു.

ബില്ലിനെതിരെ തെരുവിലിറങ്ങിയ ജനാധിപത്യവാദികൾ പൊലീസ്​ സ്​​റ്റേഷനുകൾക്ക്​ നേരെ പെട്രോൾ ബോംബെറിഞ്ഞും തെരുവിൽ തീയിട്ടും പൊതുസ്ഥാപനങ്ങൾ തകർത്തും പ്രതിഷേധിച്ചിരുന്നു. പൊലീസ്​ ജല പീരങ്കിയും കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും ഉപ​േയാഗിച്ചായിരുന്നു​ പ്രക്ഷോഭകരെ നേരിട്ടത്​. പ്രതിഷേധക്കാർ​െക്കതിരായ പൊലീസ്​ ക്രൂരതയെ കുറിച്ച്​ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും പ്രക്ഷോഭകർ ഉന്നയിച്ചിരുന്നു.

Full View
Tags:    
News Summary - Hong Kong Extradition Bill Officially Killed, But Move Unlikely To End Unrest -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.