ബംഗ്ളാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ വീണ്ടും ആക്രമണം

ധാക്ക: ബംഗ്ളാദേശിലെ ബ്രാഹ്മണ്‍ബാരിയ ജില്ലയില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കുംനേരെ വീണ്ടും ആക്രമണം. നാസര്‍നഗറിനടുത്തുള്ള ഹിന്ദു ഭൂരിപക്ഷപ്രദേശമായ ബ്രാഹ്മണ്‍ബാരിയയിലാണ് കൈയേറ്റം നടന്നത്. ആക്രമണത്തില്‍ രണ്ട് ആരാധനാലയങ്ങള്‍ക്കും ആറു വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ആക്രമണം ഭയന്ന് പ്രദേശത്തെ കുടുംബങ്ങള്‍ മറ്റു സ്ഥലത്തേക്ക് മാറിത്താമസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 44 പേരെ വിചാരണക്കായി തടവിലാക്കിയിട്ടുണ്ടെന്ന് ബ്രാഹ്മണ്‍ബാരിയ പൊലീസ് സൂപ്രണ്ട് മിസാനുറഹ്മാന്‍ പറഞ്ഞു. നേരത്തേ ഒക്ടോബര്‍ 30നും സമാനമായ സംഭവം നടന്നിരുന്നു.
 
ആക്രമണത്തിനെതിരെ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് ധാക്കയിലെ ഷഹ്ബാഗ് സ്ക്വയറില്‍ പ്രതിഷേധപ്രകടനം നടത്തി. കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധിച്ചു.
 നേരത്തേ നടന്ന ആക്രമണം മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുകയാണെന്ന് പ്രസ്താവനയിറക്കിയ മന്ത്രി രാജിവെക്കണമെന്നും പ്രകടനത്തില്‍ ആവശ്യപ്പെട്ടു. 
പ്രതികളെ കണ്ടത്തെി കടുത്ത ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
 

Tags:    
News Summary - Hindu attack in bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.