ഹാഫിസ് സഈദ് ഭീകരവിരുദ്ധ നിയമത്തിന്‍െറ പരിധിയില്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍െറ ആസൂത്രകനെന്നു കരുതുന്ന ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദിനെ പാകിസ്താന്‍ ഭീകരവിരുദ്ധ നിയമത്തിന്‍െറ പരിധിയിലുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി.കഴിഞ്ഞ ദിവസം പാകിസ്താനില്‍ ഭീകരാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാഫിസ് സഈദിനെ  ഭീകരവിരുദ്ധ നിയമത്തിന്‍െറ നാലാം അനുബന്ധത്തിന്‍െറ പരിധിയിലാണ് പഞ്ചാബ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.  ഹാഫിസിന്‍െറ അടുത്ത അനുയായി ഖ്വാസിം കാശിഫ് ഉള്‍പ്പെടെ വീട്ടുതടങ്കലില്‍ കഴിയുന്ന മറ്റു മൂന്നുപേരെയും നിയമത്തിന്‍െറ പരിധിയില്‍പെടുത്തി. ഈ അഞ്ചുപേരും ജമാഅത്തുദ്ദഅ്വയുടെയും ഫലാഹി ഇന്‍സാനിയാത്തിന്‍െറയും സജീവ പ്രവര്‍ത്തകരാണെന്ന് ആഭ്യന്തര മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിന്‍െറ ഭാഗമായി ഇവര്‍ക്കെതിരെ നടപടികളെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം ഭീകരവിരുദ്ധ വകുപ്പിന് നിര്‍ദേശം നകുകയായിരുന്നു. ഹാഫിസ് സഈദ് ഉള്‍പ്പെടെ നിരോധിത സംഘടനയില്‍പെട്ട 37 പേര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് യാത്രവിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags:    
News Summary - hafiz saeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.