ഇസ്ലാമാബാദ്: കനത്ത സുരക്ഷ അകമ്പടിയിൽ ശനിയാഴ്ച ലാഹോറിലെ ഖദ്ദാഫി സ്റ്റേഡിയത്തിൽ ഇൗദ് പ്രാർഥനക്ക് നേതൃത്വം നൽകി ഹാഫിസ് സഇൗദ്. മുംൈബ ഭീകരാക്രമണത്തിെൻറ ആസൂത്രകനായ ഹാഫിസ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വക്ക് പാക് സർക്കാറിെൻറ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
സ്റ്റേഡിയത്തിനു പുറത്ത് സുരക്ഷക്കായി പൊലീസിനെ കൂടാതെ ഹാഫിസിെൻറ അംഗരക്ഷകരെയും നിയോഗിച്ചിരുന്നു. കശ്മീർ ജനതക്ക് നൽകുന്ന പിന്തുണ തുടരണമെന്നഭ്യർഥിച്ചാണ് ഹാഫിസ് പ്രഭാഷണം അവസാനിപ്പിച്ചത്. സംഘടനക്ക് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലും നേരത്തേ രാജ്യത്ത് പൊതുറാലികൾ സംഘടിപ്പിക്കാനും ഇദ്ദേഹത്തിന് പാകിസ്താൻ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.