ബെയ്ജിങ്: ചൈനയിലെ നാന്നിങ് നഗരത്തിലെ ബാങ്കിൽ യോഗത്തിനിടെ സീലിങ് വഴിയെത്തിയ ‘അതിഥി’യെ കണ്ട് എല്ലാവരും ഞെട്ടി. യോഗത്തിൽ പെങ്കടുത്തവർ പരിഭ്രാന്തരായി ഒാടി. കാരണം അഞ്ചുകിലോ തൂക്കവും ഒന്നര മീറ്റർ നീളവുമുള്ള പെരുമ്പാമ്പായിരുന്നു അപ്രതീക്ഷിത അതിഥി.
ചൈന വ്യവസായിക-വാണിജ്യ ബാങ്കിെൻറ ഷിൻ ചേങ് നഗരത്തിലെ ബ്രാഞ്ചിലാണ് സംഭവം. യോഗത്തിൽ പെങ്കടുക്കുകയായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ നടുവിലാണ് പാമ്പ് വന്നുവീണത്. ഇതോടെ ബാങ്ക് അധികൃതർ വന്യജീവി സുരക്ഷ സേനാംഗങ്ങളെ വിളിച്ചുവരുത്തി. സേനാംഗങ്ങൾ പിടികൂടി കൊണ്ടുപോയതോടെയാണ് യോഗം തുടർന്നത്.
പെരുമ്പാമ്പ് വിഷമുള്ളതല്ലെന്ന് വന്യജീവി വകുപ്പ് അധികൃതർ പിന്നീട് പറഞ്ഞു. ബാങ്കിെൻറ സി.സി ടി.വി കാമറയിൽ കോലാഹലങ്ങളെല്ലാം പതിഞ്ഞിരുന്നു. ഇൗ ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ വർഷവും ഇൗ ബാങ്കിൽ ഒരു പാമ്പിനെ കണ്ടെത്തിയിരുന്നു. ഭക്ഷണം തേടിയിറങ്ങിയ പെരുമ്പാമ്പ് സീലിങ്ങിൽ അകപ്പെട്ടതാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.