അഫ്​ഗാനിലെ ജർമൻ കോൺസുലേറ്റിൽ സ്​ഫോടനം

കാബൂൾ: വടക്കൻ അഫ്​ഗാനിസ്​താനിലെ ജർമൻ കോൺസുലേറ്റിന്​ നേരെ കാർ ബോംബാക്രമണം. മസാറെ ഷരീഫ്​ സിറ്റിയിലാണ്​ സ്​ഫോടനം നടന്നത്​. കോൺസുലേറ്റി​​െൻറ കോമ്പൗണ്ടിലേക്ക്​ ഇടിച്ചുകയറിയ സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ ഗേറ്റി​നു സമീപത്തു നിന്ന്​ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്​ഫോടനത്തിൽ കോൺസുലേറ്റി​​െൻറ ഗേറ്റും മതിലും തകർന്നു. മൂന്നു പൊലീസുകാർക്ക്​ പരിക്കേറ്റു. രണ്ടുപേർ മരിച്ചതായി സഥീരീകരിക്കാത്ത റിപ്പോർട്ടുണ്ട്​.
ആ​ക്രമണത്തി​​െൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തതായി പൊലീസ്​അറിയിച്ചു.

കഴിഞ്ഞ ആഴ്​ച അഫ്​ഗാനിസ്​താനിലെ കുന്ദിൽ നടന്ന നാറ്റോയുടെ (നോർത്ത്​ അറ്റ്​ലാൻറിക്​ ട്രീറ്റി ഒാർഗനൈസേഷൻ) വ്യോമാക്രമണത്തിന്​ മറുപടിയാണിതെന്ന്​ താലിബാൻ ആരോപിച്ചു. കുന്ദിലെ ആക്രമണത്തിൽ 30ഒാളം പേർ മരിച്ചിരുന്നു.

Tags:    
News Summary - German consulate in northern Afghanistan comes under attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.