ഗസ്സ സിറ്റി: ദക്ഷിണ ഗസ്സയിലെ പഴയ ബാസ്കറ്റ്ബാൾ സ്റ്റേഡിയം. സൂചികുത്താനിടയില്ലാത്തവിധം ആളുകൾ. കുട്ടികൾ മുതൽ വൃദ്ധർ വരെയുണ്ട് അതിൽ. കളിക്കാനോ കളികാണാനോ അല്ല അവർ അവിടെ കൂടിയത്. എങ്കിലും പ്രതീക്ഷാനിർഭരമായ മുഖവുമായാണ് അവർ നിലയുറപ്പിച്ചിരിക്കുന്നത്. ഒരു യാത്രക്കുള്ള മുന്നൊരുക്കത്തിൽ കൈയിൽ എല്ലാം കുത്തിനിറച്ച സ്യൂട്ട്കേസുകൾ കൈയിൽ കരുതിയിട്ടുണ്ട്.ഗസ്സയിലെ ദുരിതത്തിൽ നിന്നും പുറംലോകത്തേക്ക് രക്ഷപ്പെടാൻ ഉൗഴംകാത്തു നിൽക്കുകയാണവർ. അതിൽ ചിലർ ഇവിടെവന്നു നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
സ്റ്റേഡിയത്തിെൻറ മധ്യത്തിൽ ടേബിളിനടുത്ത് ഒരാൾ ഇരിക്കുന്നു. അദ്ദേഹത്തിെൻറ കൈയിലുള്ള പട്ടികയിലാണ് അതിർത്തി കടക്കാൻ ഇൗജിപ്ത് അധികൃതരുടെ അനുമതി ലഭിച്ചവരുടെ പേരുള്ളത്. പേരു വിളിക്കുന്നയാൾക്ക് കാത്തുനിൽക്കുന്ന ബസിൽ കയറാം. ഒന്നരവർഷത്തോളമായി ഇങ്ങനെ അനുമതിക്കായി കാത്തു നിൽക്കുകയാണ് താൻ എന്ന് 60 വയസ്സുള്ള ഒരു സ്ത്രീ പറഞ്ഞു. ഫലസ്തീൻ വംശജയായ ഇവർ കഴിഞ്ഞ 30 വർഷമായി ജർമനിയിൽ ആയിരുന്നു. തെൻറ മതാപിതാക്കളെ സന്ദർശിക്കാൻ ഏതാനും നാളത്തേക്ക് ഗസ്സയിൽ എത്തിയതായിരുന്നു ഇവർ. തിരിച്ചുപോവാൻ ആഗ്രഹിച്ചിട്ടും നടന്നില്ല. എന്നാൽ, ഇപ്പോൾ തെൻറ പേര് പട്ടികയിൽ വന്നതിെൻറ സന്തോഷത്തിലാണിവർ. പേര് വിളിക്കുമെന്നോർത്ത് നാലുദിവസമായി ഇവിടെ നിൽക്കുന്ന മുഫീദ എന്ന യുവതി പറയുന്നു: ‘‘ഒരാളും ഗസ്സയിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്നില്ല എന്ന്.’’
ഇസ്രായേലും ഇൗജിപ്തും മെഡിറ്ററേനിയൻ കടലും അതിരിടുന്ന ഇൗ കൊച്ചു ദേശത്തിനു നേർക്ക് ദശകത്തോളം നീണ്ട ഇസ്രായേൽ ഉപരോധത്തിനൊടുവിൽ ഇവിടെ ഇനി തകരാത്തതായി ഒന്നുമില്ല. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാത്ത സാഹചര്യത്തിൽ ഗസ്സയിൽനിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം അധികരിക്കുകയാണ്. ജറൂസലമിലേക്കുള്ള യു.എസ് എംബസി മാറ്റത്തെത്തുടർന്ന് നടത്തിയ ഗസ്സ നിവാസികളുടെ പ്രതിഷേധത്തിനെതിരെ ഇസ്രായേൽ സൈന്യം നടത്തിയ നരവേട്ടയിൽ 110 പേരാണ് കൊല്ലപ്പെട്ടത്.
അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ വേണ്ടി ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് ‘ഗ്രേറ്റ് മാർച്ച് ഒാഫ് റിേട്ടൺ’ എന്ന പേരിലായിരുന്നു അവശേഷിക്കുന്ന ഗസ്സ നിവാസികൾ സംഘടിച്ചത്. കൊല്ലപ്പെട്ടവർക്കു പുറമെ വെടിയുണ്ടയേറ്റ് ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. കഴിഞ്ഞദിവസങ്ങൾക്കിടെ ദിനംപ്രതി 500 പേരാണ് ഇൗജിപ്ത് അതിർത്തി കടന്നത്. ഇനിയും ആയിരക്കണക്കിന് പേർ പട്ടികയിലുണ്ട്. അപേക്ഷകരിൽ രോഗികൾക്കും വിദ്യാർഥികൾക്കും ഇരട്ട പൗരത്വമുള്ളവർക്കും അനുമതി ലഭിക്കാൻ വളരെ പ്രയാസമാണെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.