മെസ്സി ഫോളോ ചെയ്യുന്ന രണ്ട് പാലക്കാട്ടുകാർ; ഫാൻ പേജിന് ഇൻസ്റ്റയിൽ വൻ സ്വീകരണം

ലോകകപ്പിന്‍റെ ആവേശം അങ്ങ് വാനോളമെത്തുമ്പോൾ ഇവിടെ കേരളത്തിൽ ഫുഡ്ബോൾ ഇതിഹാസം മെസ്സി ഫോളോ ചെയ്യുന്ന ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ട്. പാലക്കാട് സ്വദേശികളായ രണ്ട് പെൺകുട്ടികളാണ് ഈ ഫാൻ അക്കൗണ്ടിന്‍റെ ഉടമകൾ. സ്നിഗ്ദയും സാന്ദ്രയും ചേർന്ന് 2021ൽ മെസ്സിയുടെ ഭാര്യയോടുള്ള ഇഷ്ടത്തിന്‍റെ പുറത്താണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. ആന്‍റനില ഗാലറി എന്ന അക്കൗണ്ട് ഇന്ന് ലോകം ആരാധിക്കുന്ന മെസ്സിയും അദ്ദേഹത്തിന്‍റെ ഭാര്യയും ഫോളോ ചെയ്യുന്ന ഫാൻ പേജായി മാറിക്കഴിഞ്ഞു.

മെസ്സിയുടെ ഭാര്യയുടെയും കുട്ടികളുടെയും മെസ്സിയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഈ അക്കൗണ്ടിലെ പ്രധാന കണ്ടന്‍റ്. 400,000 ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ആന്‍റനില ഗാലറി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത്. മെസ്സിയും ഭാര്യ അന്റോണല റോക്കുസോയും മക്കളും അവരുടെ സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളും, ആരാധകരുമായുള്ള നിമിഷങ്ങളും എല്ലാം ഈ അക്കൗണ്ടിൽ ഉണ്ട്. ജൂൺ 11-നാണ് ഇക്കുറി ലോകകപ്പ് ആരംഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഫുഡ്ബോൾ ആരവങ്ങൽ കേരളത്തിലും അലയടിക്കുമ്പോളാണ് ഈ മിടുക്കികൾ ലോകത്തിന്‍റെ തന്നെ ശ്രദ്ധയാകർഷിക്കുന്നത്. 

Tags:    
News Summary - Two Palakkad residents follow Messi; Fan page receives huge response on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.