സൗദിയിൽ നാലു പേർക്കും കുവൈത്തിലും ഖത്തറിലും മൂന്ന്​ പേർക്ക്​ വീതവും കൊറോണ സ്​ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ ഞായറാഴ്ച നാലു പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം ഇതോടെ 11 ആയി. കുവൈത്തിൽ ഞായറാഴ്​ച മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​ 19 വൈറസ്​ ബാധിച്ചതായി സ്​ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരു ടെ എണ്ണം 64 ആയി. ഖത്തറിൽ മൂന്നുപേർക്ക് കൂടി സ്​ഥിരീകരിച്ചതോടെ ആകെ രോഗികൾ 15 ആയി.

സൗദിയിൽ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. നാലാമത്തെയാള്‍ യു.എ.ഇ വഴി ഇറാനില്‍ നിന്നെത്തിയതായിരുന്നു. ഇദ്ദേഹം ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

കുവൈത്തിൽ ഞായറാഴ്​ച രാവിലെ ഒന്നും ഉച്ചക്കുശേഷം രണ്ട്​ കേസുകളുമാണ്​ സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഇറാനിൽനിന്ന്​ കൊണ്ടുവന്ന്​ ക്യാമ്പിൽ പാർപ്പിച്ച കുവൈത്തികളാണ്​.

Tags:    
News Summary - four new corona cases in saudi and three in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.