ലാഹോർ: ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തകർന്ന് ചികിത്സയിൽ കഴിയുന്ന പാകിസ്താൻ മ ുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് ജാമ്യം അനുവദിച്ച് ലാഹോർ ഹൈകോടതി. ശരീരത്തിൽ രക ്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്ലറ്റ് നിരക്ക് അപകട നിലയിലേക്ക് കുറഞ്ഞത ിനാലാണ് 69കാരനായ ശരീഫിനെ ലാഹോറിലെ സർവിസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പഞ ്ചസാര മില്ലുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഏഴുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുക യാണ് അേദ്ദഹം. അസുഖബാധിതനായ ശരീഫിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരനും പാകിസ്താൻ മുസ്ലിംലീഗ്(നവാസ്) പ്രസിഡൻറുമായ ശഹബാസ് ശരീഫ് നൽകിയ ഹരജിയിൽ ലാഹോർ ഹൈകോടതിയിലെ രണ്ടംഗബെഞ്ചാണ് ജാമ്യം നൽകാൻ തീരുമാനമെടുത്തത്. ഒരുകോടി രൂപയുടെ രണ്ട് ബോണ്ടുകളുടെ ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, അൽഅസീസിയ ഉരുക്ക് മിൽ അഴിമതിക്കേസിൽ ശരീഫ് നൽകിയ ജാമ്യഹരജി ഇസ്ലാമാബാദ് ഹൈകോടതി മാറ്റിവെച്ചതിനാൽ പെട്ടെന്ന് മോചനം ലഭിക്കാനിടയില്ല. ചൊവ്വാഴ്ചയാണ് ഹരജി പരിഗണിക്കുക. അനുകൂല വിധിയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ശരീഫിെൻറ അനുയായികൾ. ശരീഫിെൻറ ആരോഗ്യനില അതിഗുരുതരമാണെന്നും ഉടൻ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ അഷ്തർ ഔസഫ് കോടതിയെ ബോധിപ്പിച്ചു.
ശരീരത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഇല്ലാതാക്കുന്ന അസുഖമാണ് ശരീഫിനെ ബാധിച്ചത്. ഓരോ ദിവസവും േപറ്റ്ലെറ്റുകൾ ശരീരത്തിേലക്ക് കയറ്റുന്നുണ്ടെങ്കിലും മതിയായ അളവിലാകുന്നില്ലെന്ന് ശരീഫിനെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് പ്ലേറ്റ്ലെറ്റ് നിരക്ക് 20,000ത്തിൽനിന്ന് 6000 ആയി കുറഞ്ഞിരുന്നു. നിരക്ക് 10,000ത്തിൽ താഴെയായാൽ ആന്തരിക രക്തസ്രാവമുൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും.
ശരീഫിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി ഇംറാൻഖാൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ മതിയായ ചികിത്സ നൽകാൻ സർക്കാർ തയാറാകുന്നില്ലെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.