Posted On
date_range Updated On
date_range ഇന്തോനേഷ്യയിൽ ചുഴലിക്കാറ്റ്: 19 മരണം
ജകാർത്ത: ഇന്തോനേഷ്യൻ ദ്വീപായ ജാവയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 19 പേർ മരിച്ചു. 15 പേർ മണ്ണിടിച്ചിലിലും നാലുപേർ വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. നൂറുകണക്കിന് വീടുകളും ഹെക്ടർ കണക്കിന് കൃഷിയിടവും പൊതു സൗകര്യങ്ങളും വെള്ളത്തിനടിയിലായതായി ഇന്തോനേഷ്യൻ ദുരന്ത നിവാരണ ഏജൻസി വക്താവ് അറിയിച്ചു. ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ മൗണ്ട് അഗോങ് പർവതം സ്േഫാടനഭീഷണി ഉയർത്തുന്നതിനിടെയാണ് ചുഴലിക്കാറ്റ് ആക്രമണം.
ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഇന്തോനേഷ്യൻ തീരം വിടുമെന്ന് അധികൃതർ പറഞ്ഞു. ഇന്തോനേഷ്യൻ ദ്വീപുകളിൽ പ്രകൃതിക്ഷോഭം പതിവാണ്. െഫബ്രുവരിയിൽ ബാലിയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.