Posted On
date_range Updated On
date_range ചൈനയിൽ കൊടുങ്കാറ്റും പേമാരിയും: അഞ്ചുമരണം; 13,000 പേരെ ഒഴിപ്പിച്ചു
ബെയ്ജിങ്: ചൈനയിൽ കൊടുങ്കാറ്റിലും പേമാരിയിലും അഞ്ചുപേർ മരിച്ചു. എട്ടുപേരെ കാണാതായി. 13000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
ചോങ്കിങ് മെട്രോപോളിസിലെ സുൻയി നഗരത്തിലാണ് ശനിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രി മുതൽ പ്രദേശത്ത് കൊടുങ്കാറ്റ് ആഞ്ഞുവീശുകയായിരുന്നു. നഗരത്തിൽ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു. മഴക്കെടുതിയിൽനിന്ന് കരകയറുന്നതിനിടെയാണ് പുതിയ ദുരന്തം.
ഗ്വിഷോ പ്രവിശ്യയിൽ 13,000 പേരെ ഒഴിപ്പിച്ചു. രണ്ടായിരത്തിലധികം വീടുകളും മൂന്ന് പാലങ്ങളും റോഡുകളും തകർന്നതായും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.