പിതൃ സ്​നേഹത്തി​െൻറ മുന്നിൽ വിധിയും കീഴടങ്ങി

ബെയ്​ജിങ്​:  കെട്ടിടാവശിഷ്ടങ്ങള്‍ ഒന്നിനുപിറകേ ഒന്നായി തകര്‍ന്നുവീഴുമ്പോഴും അവസാന നിമിഷത്തിലും മകളെ ചേർത്ത്​ പിടിച്ച്​  രക്ഷിക്കാനുള്ള  ആ അച്ഛന്റെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ വിധിക്കുപോലും ആയില്ല. ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണപ്പോള്‍ മൂന്നു വയസ്സുകാരിയായ മകളെ നെഞ്ചോട്​ ചേർത്ത്​ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ആ പിതാവ്​. ഒടുവിൽ ത​െൻറ ജീവൻ നൽകിയും മകളെ രക്ഷിച്ച പിതാവി​െൻറ അനുഭവം കരളലിയിപ്പിക്കുന്ന അനുഭവമായിരുന്നു. ഷെജിയാംഗിലെ കിഴക്കന്‍ പ്രവിശ്യയിലെ വെന്‍ഷൂവിലാണ് പിത​ൃ സ്​നേഹ​ത്തി​െൻറ അതുല്യമായ സംഭവം നടന്നത്​.

നിർമാണ തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിലായിരുന്നു മൂന്ന്​ വയസുകാരിയായ വു നിങ്‌സിയും കുടുംബവും താമസിച്ചിരുന്നത്​. കാലപ്പഴക്കത്തെ തുടർന്ന്​ ഇന്നലെ പൊടുന്നനെ ആ കെട്ടിടം തകർന്നു വീണു. മൂന്നംഗ കുടുംബം നിമിഷങ്ങൾക്കുള്ളിലാണ് കൽക്കൂമ്പാരത്തിനടിയിലായത്​ ​.​ ജീവ​െൻറ തുടിപ്പുകൾക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തു​േമ്പാഴാണ്​ ആരുടേയും മനസലിയിക്കുന്ന ആ കാഴ്​ച്ച കണ്ടത്​. മൂന്ന്​ വയസുകാരിയായ മകളെ അച്ഛൻ കെട്ടിപ്പിടിച്ച്​ കിടക്കുന്ന ആ രംഗം എല്ലാവരേയും വേദനിപ്പിച്ചു. 12 മണിക്കൂറിനുശേഷമാണ്​ അച്ഛനെയും മകളെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും ആ പിതാവി​െൻറ ശ്വാസം നിലച്ചിരുന്നു. എന്നാൽ നിസ്സാര പരിക്കുകളോടെ മൂന്ന്​ വയസുകാരി രക്ഷപ്പെട്ടു. അപകടത്തില്‍ വൂ നിങ്​സിയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.

നിരവധി പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന്​ മുമ്പ്​ നിർമാണ പഴക്കം കൊണ്ട്​ നിരവധി കെട്ടിടങ്ങൾ ചൈനയിൽ തകർന്നതായി വാർത്താ ഏജൻസി റി​േപ്പാർട്ട്​ ചെയ്യുന്നു. അച്ഛ​െൻറ ആത്​മസമർപ്പണവും കഠിനമായ സ്​നേഹവുമാണ്​ വു നിങ്‌സിയെന്ന മൂന്ന്​ വയസുകാരിയെ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടു വന്നത്​.

Tags:    
News Summary - Father's Last Embrace Saved 3-Year-Old Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.