ആ​റു​വ​ർ​ഷ​ത്തെ ത​ട​ങ്ക​ലി​ൽ​നി​ന്ന്​ ഹു​സ്​​നി മു​ബാ​റ​കി​നു മോ​ച​നം

കൈറോ: ഇൗജിപ്തിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡൻറ് ഹുസ്നി മുബാറക്കിനെ ആറുവർഷത്തെ തടവിനു ശേഷം വിട്ടയച്ചു. 2011ലെ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ട കേസിൽ ഇൗ മാസം രണ്ടിന് ഇൗജിപ്തിലെ ഉന്നത അപ്പീൽ കോടതി ജഡ്ജി അഹ്മദ് അബ്ദുല്‍ ഖാവി മുബാറക്കിനെ വെറുതെ വിട്ടിരുന്നു. ജനകീയ പ്രക്ഷോഭത്തിലാണ്  മുബാറക്കിനെ പുറത്താക്കിയത്. പ്രേക്ഷാഭകരെ കൊലപ്പെടുത്താൻ പ്രേരണ നൽകിയതുൾപ്പെടെ നിരവധി  കേസുകളിലാണ് മുബാറക് വിചാരണ നേരിട്ടത്. ഏതാനും വർഷങ്ങളായി സൈനിക ആശുപത്രിയായിരുന്നു 88 കാരനായ മുശർറഫി​െൻറ  തടങ്കൽ പാളയം. സൈനിക തടവറയിൽ പാർപ്പിച്ചിരുന്ന  ഇദ്ദേഹത്തെ ആരോഗ്യപരമായ കാരണങ്ങളാൽ സൈനിക ആശുപത്രിയിേലക്ക് മാറ്റുകയായിരുന്നു. 

മോചിതനായ ശേഷം മുബാറക് ജന്മനാടായ ഹെലിപോളിസിലേക്ക് തിരിച്ചു. 2011ൽഅധികാരം  നഷ്ടപ്പെട്ട് രണ്ടുമാസത്തിനകം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 2012ലാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മുബാറക്  അപ്പീൽ നൽകിയതിനെ തുടർന്ന് കേസ് പുനർ വിചാരണക്ക് ഉത്തരവിടുകയായിരുന്നു. 2013ൽ മുബാറക്കിനും ഏഴു അനുയായികൾക്കും എതിരായ കേസുകൾ കോടതി റദ്ദാക്കി.  2016ല്‍ അഴിമതിക്കേസില്‍ മുബാറക്കിനും രണ്ട് മക്കൾക്കും കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചിരുന്നു.  2015ൽ മുബാറക്കിെന മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും പൊതുജന രോഷം ഭയന്ന് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി മോചനം വൈകിപ്പിക്കുകയായിരുന്നു.  മുബാറക്കി​െൻറ സൈനിക ഇൻറലിജൻസ് മേധാവിയായിരുന്നു അൽസീസി.  
1981 മുതൽ 2011ൽ പുറത്താകുന്നതുവരെ  പ്രസിഡൻറായി തുടർന്നു മുബാറക്.

Tags:    
News Summary - Egypt's Former President Hosni Mubarak Walks Free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.