കൈറോ: ഈജിപ്തിൽ തടിയിലും വെങ്കലത്തിലും നിർമിച്ച 75 പ്രതിമകളും മൃഗങ്ങളുടെ മമ്മികള ും കണ്ടെത്തി. പൂച്ചകൾ, മുതലകൾ, സിംഹം എന്നീ മൃഗങ്ങളുടെ മമ്മികളാണ് ഗിസ പിരമിഡിനു സമീ പത്തെ സക്വാറ കല്ലറയിൽനിന്ന് കണ്ടെടുത്തത്. ഇവ ബി.സി ഏഴാം നൂറ്റാണ്ടിലേതെന്നാണ് കരു തുന്നത്. രണ്ട് കീരികളുടെ മമ്മികളും കൂട്ടത്തിലുണ്ട്. മമ്മികള്‍ ചുറ്റിപ്പൊതിയാന് ലി നന് ബാന്‍ഡേജുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ശനിയാഴ്ചയാണ് പുരാവസ്തു മന്ത്രാലയ ം പുതിയ കണ്ടുപിടിത്തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. പുരാതന ഈജിപ്തുകാർ പൂച്ചകളെ ആരാധിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ആരാധനകളുടെ ഭാഗമായി സംരക്ഷിക്കപ്പെട്ടതാവാം ജീവികളുടെ മൃതശരീരമെന്നാണ് കരുതുന്നത്. സക്വാറ കേന്ദ്രീകരിച്ച് നടക്കുന്ന ഗവേഷണങ്ങള്‍ ഈജിപ്തിലെ പുരാതന രാജവംശങ്ങളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മമ്മികളിൽ കൂടുതലും പൂച്ചകളുടേതാണ്.
ബാസ്റ്ററ്റ് ദേവതയെ പ്രതിനിധാനം ചെയ്യാനായി നിര്‍മിച്ചവയാണ് പ്രതിമകള്‍. കൂടാതെ കല്ലില്‍ നിര്‍മിച്ച വണ്ടിെൻറ രൂപമുള്ള വലിയ ശിൽപവും കണ്ടെത്തിയിട്ടുണ്ട്. സെഖ്മെറ്റ് ദേവതയുടെ പ്രതിമകളും കൂട്ടത്തിലുണ്ട്. പെണ്സിംഹത്തിെൻറ തലയുള്ള സ്ത്രീരൂപമാണ് സെഖ്മെറ്റ് ദേവതക്ക്. യുദ്ധത്തിെൻറ ദേവതയാണ് സെഖ്മെറ്റ്. ഇത് കൂടാതെ പാപ്പിറസില്‍ ഹൈറോഗ്ലിഫിക്സ് ലിപിയില്‍ എഴുതിയ വിവരണങ്ങളും ലഭിച്ചിട്ടുണ്ട്. ബിസി 664-332 കാലഘട്ടത്തിലേതാണ് പുരാവസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. മമ്മികളില്‍ സിംഹക്കുട്ടികളുടേതെന്ന് സംശയിക്കുന്നവ കൂടുതല്‍ പഠനത്തിന് വിധേയമാക്കും.
സക്വാറയെ പ്രധാന സന്ദര്‍ശന കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതാണ് പുതിയ കണ്ടെത്തലുകള്‍. സക്വാറയുടെ വിവിധഭാഗങ്ങളിലായി പതിനൊന്ന് പിരമിഡുകളുണ്ട്. ഇവിടെ ഒന്നാമത്തെ രാജവംശത്തിെൻറ കാലം (2920 ബി.സി-2770 ബി.സി) മുതല്‍ കോപ്റ്റിക് കാലം (395-642) വരെയുള്ള ശവക്കല്ലറകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.