??????????? ?????? ???????? ?? ????????? ??????? ?????????? ??? ??????? ???????? ???????? ??????? ???? ?????????? ?????? ??????????. ????????? ?? ??????

സ്ഥാനപതിയുടെ മരണം: ചൈനീസ് അന്വേഷണ സംഘം ഇസ്രായേലിലേക്ക്

ബീജിങ്: ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയ്നെ (57) തെൽഅവീവിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തുന്നതിന് ചൈനയിൽ നിന്നുള്ള സംഘം ഉടൻ ഇസ്രായേലിലേക്ക് തിരിക്കും.

ഭാര്യയും മകനും അടക്കം ഡൂവി​​െൻറ കുടുംബാംഗങ്ങളും അന്വേഷണ സംഘത്തെ അനുഗമിക്കും. 

മരണത്തിൽ അസ്വാഭാവികതയില്ലെന്ന ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തി​​െൻറ പ്രാഥമിക നിഗമനം ശരിവെക്കുന്ന പ്രതികരണമാണ് സംഭവത്തിൽ ചൈനയും നടത്തിയിരിക്കുന്നത്. ഡൂവി​​െൻറ മരണം ആരോഗ്യപരമായ കാരണങ്ങളാലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. 

തെൽഅവീവിലെ വടക്കൻ പ്രദേശമായ ഹെർസ്ലിയയിലെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച രാവിലെയാണ് ഡൂ വേയ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണെന്നും കെട്ടിടം സുരക്ഷാ വലയത്തിലാണെന്നും  ഇസ്രായേൽ പൊലീസ് വക്താവ് അറിയിച്ചു.

ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ യുവാൽ റോട്ടേമും ചൈനീസ് ഡപ്യൂട്ടി അംബാസഡർ ദായ് യുമിങുമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ഉക്രൈനിലെ ചൈനീസ് സ്ഥാനപതിയായിരുന്ന ഡൂ ഈ വർഷം ഫെബ്രുവരിയിലാണ് ഇസ്രായേലിൽ ചുമതലയേൽക്കുന്നത്. മാർച്ച് മധ്യത്തിൽ ജറുസലേം പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ രണ്ടാഴ്ചത്തെ ക്വാറൻറീനിൽ പ്രവേശിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഭാര്യയും മകനും അദ്ദേഹത്തിനൊപ്പം തെൽ അവീവിൽ  താമസിച്ചിരുന്നില്ല.

ചൊവ്വാഴ്ച ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതിധികളുമായി അദ്ദേഹം വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു.

Tags:    
News Summary - Du Wei: Chinese ambassador to Israel found dead at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.