സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് ഉടന്‍ നീക്കണമെന്ന് സൗദി രാജകുമാരന്‍

റിയാദ്: സൗദി അറേബിയില്‍ സ്ത്രീകളുടെ ഡ്രൈവിങ്ങിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടന്‍ നീക്കണമെന്ന് സൗദി രാജകുമാരന്‍. രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാലാണ്  സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കാന്‍ സമയമായെന്ന് അഭിപ്രായം ട്വിറ്ററില്‍ കുറിച്ചത്.
സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് പൊതുവേ രാജകുടുംബത്തിന്‍െറ നിലപാടില്‍നിന്ന് വ്യത്യസ്ത  നിലപാട് സ്വീകരിക്കുന്നയാളാണ് അല്‍വലീദ്. ട്വിറ്റര്‍ സന്ദേശത്തിന് പിന്നാലെ നിലപാട് വിശദീകരിച്ച് അദ്ദേഹം പ്രസ്താവനയും ഇറക്കി.

സ്ത്രീകളെ ഡ്രൈവിങ്ങിന് വിലക്കുന്നത് അവര്‍ക്ക് സ്വതന്ത്ര അസ്തിത്വവും, വിദ്യാഭ്യാസ അവകാശവും നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘മതപ്രമാണങ്ങളല്ല, പരമ്പരാഗത സമൂഹത്തിന്‍െറ അടിസ്ഥാനരഹിതമായ നിലപാടുകളാണ് തടസ്സമാവുന്നത്. സ്വന്തമായി വാഹനമോടിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ വിദേശികളെ ഡ്രൈവര്‍മാരായി നിയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്’’ -അല്‍വലീദ് കൂട്ടിച്ചേര്‍ത്തു.പ്രമുഖ വ്യാപാര സ്ഥാപനമായ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍ വലീദ്.

Tags:    
News Summary - driving in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.