ദോക്​ലാം വിഷയം: ക്ഷമയുടെ ​െനല്ലിപ്പടിയിലാണെന്ന്​ ചൈന

ബീജിംഗ്​: ദോക്​ലാമിൽ നിന്ന്​ ​ൈസന്യത്തെ പിൻവലിക്കാൻ തയാറാകാത്ത ഇന്ത്യയുടെ നടപടിക്കെതി​െര ചൈനയുടെ രൂക്ഷ വിമർശനം. ഇന്ത്യൻ ​ൈസനിക നിലപാടുമായി ബന്ധപ്പെട്ട്​ ഇതുവരെ അത്യന്തം ഗുണകാംക്ഷയോടെ മാത്രമാണ്​ ചൈന പ്രവർത്തിച്ചത്​. ഇപ്പോൾ ക്ഷമയുടെ നെല്ലിപ്പടിയിലാണ്​ നിൽക്കുന്നതെന്നും ചൈന മുന്നറിയിപ്പ്​ നൽകി. 

ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ശാന്തിയും സമാധാനവും പുലർത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

ദോക്​ലാമിലെ ട്രൈ ജംഗ്ഷനില്‍ ഒരു മാസത്തിലധികമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജൂൺ 16ന്​ ഇവിടെ റോഡ് നിര്‍മ്മിക്കാൻ ചൈന ശ്രമിച്ചതാണ്​ പ്രശ്​നങ്ങൾക്ക്​ തുടക്കം കുറിച്ചത്​. ചൈനയുടെ ശ്രമത്തെ ഇന്ത്യ എതിര്‍ത്തു. ഇന്ത്യ അന്യായമായി തങ്ങളുടെ മേഖലയില്‍ കടന്നു കൂടിയതെന്നാണ് ചൈനയുടെ വാദം. 

തുടർന്ന്​ ഇന്ത്യയും ​െചെനയും മേഖലയിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്​. ഇന്ത്യൻ ​െസെന്യം ചൈനയുടെ അതിർത്തിക്കുള്ളിൽ കയറിയെന്നാരോപിക്കുന്ന ചൈന, സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഒരു മാസത്തിലേറെയായി ട്രൈ ജംഗ്ഷനില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ നേര്‍ക്കു നേര്‍ തുടരുകയാണ്. 

ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ചര്‍ച്ചക്ക്​ വഴിയൊരുങ്ങുമെന്ന് നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും വ്യക്തമാക്കിയിരുന്നു.
 

Tags:    
News Summary - Doklam Issue: ‘our restraint has a bottom line’ says China - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.