ബെയ്ജിങ്: ലോകമെമ്പാടും കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ലക്ഷം കടന്നെന്ന് റിപ ്പോർട്ട്. യു.എസിലെ ‘ജോൺസ് ഹോപ്കിൻസ് സർവകലാശാല’യാണ് ഈ കണക്ക് പുറത്തുവിട്ട ത്. മൊത്തം 100,329 പേർക്ക് രോഗം ബാധിച്ചെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ലോകാരോഗ്യ സംഘട നയുടെ കണക്കനുസരിച്ച് 98,202 പേർക്കാണ് രോഗം ബാധിച്ചത്. രോഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുകയാണ് ആരോഗ്യ അധികൃതർ. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച വിവിധ നടപടികളാണ് രാജ്യങ്ങൾ കൈക്കൊള്ളുന്നത്. വത്തിക്കാനിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
കാമറൂണും സെർബിയയും പുതുതായി രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളാണ്. ആഗോള സമ്പദ്വ്യവസ്ഥയെ രോഗബാധ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, വിവിധയിടങ്ങളിൽ ഓഹരി വിപണി കൂപ്പുകുത്തി. ബ്രസൽസിൽ നടക്കാനിരുന്ന യൂറോപ്യൻ യൂനിയൻ അംബാസഡർമാരുടെ യോഗം മാറ്റിവെച്ചു. രോഗബാധ കണ്ടെത്തിയ യൂറോപ്യൻ കൗൺസിൽ ജീവനക്കാരനുമായി അടുത്തിടപഴകിയ ക്രൊയേഷ്യൻ അംബാസഡറെ നിരീക്ഷണത്തിലാക്കി. ഈ ജീവനക്കാരനുമായി ബന്ധം പുലർത്തിയവർ ആരൊക്കെയെന്ന് അന്വേഷിച്ചുവരുകയാണ്.
നൈൽ നദിയിലെ ക്രൂസ് ബോട്ടിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും ഈജിപ്ത് പൗരൻമാരാണ്. ഇവർ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ച് തുടങ്ങിയിട്ടില്ല. സാൻഫ്രാൻസിസ്കോ തീരത്ത് പിടിച്ചിട്ട ക്രൂസ് കപ്പലിൽ 2,500 പേരുണ്ട്. കോവിഡ് ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്നാണ് കപ്പൽ പിടിച്ചിട്ടത്. ഇതിൽ 21പേർക്ക് കോവിഡ് ബാധിച്ചതായി സംശയിക്കുന്നു. കപ്പലിലേക്ക് ഹെലികോപ്ടർ വഴി കൂടുതൽ പരിശോധന കിറ്റുകൾ എത്തിച്ചിട്ടുണ്ട്. രണ്ടാഴ്ചകൂടി കപ്പൽ നിരീക്ഷണത്തിൽ വെച്ചേക്കും.
ദക്ഷിണ കൊറിയയിൽ പുതുതായി 518 പേർക്ക് ൈവറസ് ബാധിച്ചെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6,284 ആയി. കോവിഡ് ബാധിച്ച് ഫ്രാൻസ് ദേശീയ അസംബ്ലി അംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേര് വെളിപ്പെടുത്തിയിട്ടില്ല. ഫ്രാൻസിൽ 423 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇറാൻ പാർലമെൻറിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗം കോവിഡ് ബാധിച്ച് മരിച്ചു. ഫാത്തിമ റഹ്ബർ ആണ് മരിച്ചത്. ഇവർ തെഹ്റാനെയാണ് പാർലമെൻറിൽ പ്രതിനിധാനം ചെയ്തിരുന്നത്. ഇറാനിൽ ഇതുവരെ 124 പേർ രോഗംമൂലം മരിച്ചു. 4,747 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,234 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
യു.എസിൽ മരണ നിരക്ക് 12 ആയി ഉയർന്നു. വാഷിങ്ടണിലെ കിങ് കൗണ്ടിയിലാണ് ഏറ്റവും ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. നിലവിൽ യു.എസിൽ 129 പേർക്കാണ് ൈവറസ് ബാധിച്ചത്. എന്നാൽ, 225 പേർക്ക് രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.