മൂസിലിലേക്ക് മുന്നേറിയതായി സഖ്യസേന

ബാഗ്​ദാദ്​: ​​െഎ.എസുമായുള്ള ​പേരോട്ടത്തിൽ ഇറാഖി​​െൻറ അവസാന ശക്​തികേ​ന്ദ്രങ്ങളിലൊന്നായ മൂസിലി​​​െൻറ തൊട്ടടുത്ത നഗരത്തിലേക്ക്​ സഖ്യസേന മു​ന്നേറിയതായി റിപ്പോർട്ട്​. സേനയുടെ മുന്നേറ്റം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ തലവൻമാർ പാരീസിൽ വിലയിരുത്തി. കൃത്യമായ ആസൂത്രണത്തോടെ ​െഎ.എസിനെ തുരത്തി കിഴക്കൻ മേഖലയിൽ സേന വൻ മുന്നേറ്റമാണ്​ നടത്തുന്നത്​.

നിലവിൽ ആറായിരത്തോളം ​െഎ.എസ്​ ഭീകരരാണ്​ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്​. മേഖലയുടെ അഞ്ചോ ആറോ കിലോമീറ്റർ അടുത്തെത്ത​ിയെന്നാണ്​​ കമാൻഡർ അബ്​ദുൽ ഹാനി അൽ ആസാദി നൽകുന്ന വിവരം.

അതിനിടെ മൂസിലിൽ നിന്നുള്ള പലായനവും തുടരുകയാണ്​. തീവ്രവാദികൾ സിവിലിയൻമാരെ മനുഷ്യ കവചമാക്കുമോ എന്നത്​ സംബന്ധിച്ച്​ ​െഎക്യരാഷ്​ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇവിടു​ത്തെ നദിയിൽനിന്ന്​ പതിനഞ്ച്​ സിവിലിയൻമാരുടെ മൃതദേഹം ക​ണ്ടെടുത്തിട്ടുണ്ട്​..

Tags:    
News Summary - Coalition huddles as forces inch towards Mosul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.