മെൽബൺ: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസ്ട്രേലിയയിൽ ഇന്ത്യൻ വംശജരുടെ വൻ പ്രതിഷേധം. മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആയിരത്തോളം പേർ പെങ്കടുത്തു. രണ്ട് മണിക്കൂറോളം നീണ്ട പരിപാടിയിൽ ആസ്ട്രേലിയൻ സാമൂഹിക പ്രവർത്തകരുൾപ്പെടെയുള്ളവർ സംബന്ധിച്ചു.
മലയാളികളായ സുരേഷ് കുമാർ, ഭാസി, ജാസ്മിൻ എന്നിവർ സംസാരിച്ചു. ആസാദി മുദ്രാവാക്യം അലയടിച്ച സംഗമം ദേശീയഗാനത്തോടെ ആരംഭിച്ച് അല്ലമാ ഇഖ്ബാലിെൻറ ‘സാരെ ജഹാംസെ അച്ചാ’ ആലപിച്ചുകൊണ്ടാണ് അവസാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിേഷധിച്ച് മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.