ബെയ്ജിങ്: ആവിഷ്കാരങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയിൽ ‘സ്പൂഫു’കൾ എന്നറിയപ്പെടുന്ന ഹാസ്യാനുകരണങ്ങളും ഭരണകൂടത്തിെൻറ ഹിറ്റ്ലിസ്റ്റിലേക്ക്. ഇതിെൻറ ഭാഗമായി കമ്യൂണിസ്റ്റ് ക്ലാസിക്കുകളെയും നേതാക്കളെയും കുറിച്ച് ഹാസ്യരൂപത്തിൽ പാരഡികൾ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകൾക്ക് അധികൃതർ പിഴയിട്ടു.
ആഴ്ചകൾക്കു മുമ്പ് ഒാൺലൈൻ സ്പൂഫുകൾ നിരോധിച്ചതിെൻറ ഭാഗമായാണ് നടപടിയെന്നാണ് സാംസ്കാരിക വകുപ്പിെൻറ വിശദീകരണം. ചൈനയിൽ പ്രസിദ്ധമായ ഇക്വിയി, സിന എന്നീ വെബ്സൈറ്റുകൾക്കാണ് പിഴയിട്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് ക്ലാസിക്കുകളെ ‘വളച്ചൊടിക്കുകയും’ ‘പരിഹസിക്കുകയും’ ചെയ്തതായാണ് ഇവക്കെതിരായ ആരോപണം. ചൈനയുടെ ദേശസ്നേഹമുണർത്തുന്ന ഗാനത്തിന് പാരഡിയുണ്ടാക്കിയ വെബ്സൈറ്റിനാണ് ഏറ്റവും വലിയ പിഴ ചുമത്തിയിരിക്കുന്നത്.
ചൈനയിൽ പ്രത്യക്ഷ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്ക് വിലക്കുള്ളതിനാൽ പാരഡികൾ യുവാക്കൾക്കിടയിൽ പ്രസിദ്ധമാണ്.
ലോകത്ത് സാമൂഹിക മാധ്യമങ്ങൾക്കടക്കം ഏറ്റവും കർശനമായ നിയന്ത്രണമുള്ള രാജ്യമാണ് ചൈന. ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ചൈനയിൽ നിരോധിക്കെപ്പട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.