ബെയ്ജിങ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ തായ്യുവാനിലെ ഷോപ്പിങ് മാളിന് മുന്നിലെ രൂപം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി. തായ്യുവാനിലെ ഫെസ്റ്റിവൽ വാക് മാളിന് മുന്നിൽ സ്ഥാപിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സാദൃശ്യമുള്ള നായയുടെ രൂപമാണ് ട്രംപ്ഡോഗ് എന്ന ഹാഷ്ടാഗിൽ തരംഗമായിരിക്കുന്നത്.
ചൂണ്ടുവിരൽ മുകളിലേക്കുയർത്തി നിൽക്കുന്ന നായയുടെ മുടി ട്രംപിന് ഏറെ ഇഷ്ടപ്പെട്ടതെന്ന് കരുതുന്ന സ്വർണനിറത്തിലാണ്. കഴുത്തിൽ ചുവന്ന തൂവാലയും അണിഞ്ഞിട്ടുണ്ട്. ചൈനയിലെ ചാന്ദ്രവർഷ കലണ്ടർ പ്രകാരം 2018 ഫെബ്രുവരി 16നാണ് പുതുവർഷം. ഇതോടനുബന്ധിച്ചാണ് ഷോപ്പിങ് മാളിന് മുന്നിൽ നായയുടെ പ്രതിമ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.