ഹോേങ്കാങ്: ചൈനീസ് ഭരണകൂടത്തിെൻറ അടിച്ചമർത്തലിന് വിധേയരായ ഉയിഗൂർ മുസ്ലി ം ന്യൂനപക്ഷം താമസിക്കുന്ന സിൻജ്യാങ് മേഖലയിൽ സഞ്ചാരികൾക്ക് നിരീക്ഷണ ആപുമായി ചൈ ന. സിൻജ്യാങ് മേഖലയിലേക്ക് പ്രവേശിക്കുന്ന ചെക്പോയൻറിലെത്തുന്ന സഞ്ചാരികളുടെ ഫോണുകൾ അധികൃതർ നിർബന്ധിച്ച് വാങ്ങി ‘ഫെങ്കായ്’ എന്ന ആപ് ഇൻസ്റ്റാൾ ചെയ്യുന്നതായി ന്യൂയോർക് ടൈംസ്, ഗാർഡിയൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ നടത്തിയ സംയുക്ത അന്വേഷണമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.
സഞ്ചാരികളുടെ ഫോണിലെ കാളുകൾ, സന്ദേശങ്ങൾ, ഫോൺ നമ്പറുകൾ, ഫോട്ടോകൾ, കലണ്ടർ തുടങ്ങി 73,000 വിവരങ്ങൾ ഈ ആപ് വഴി ചോർത്തിയെടുക്കാനാവും. ഖുർആൻ, അറബിക് നിഘണ്ടു, ദലൈലാമയുടെ ഫോട്ടോ, അൽഖാഇദ, ഐ.എസ് അനുകൂല സന്ദേശങ്ങൾ തുടങ്ങി ‘തായ്വാൻ, അനദർ ചൈന’ എന്ന പാട്ടുപാടിയ ‘അൺഹോളി ഗ്രേവ്’ എന്ന ജാപ്പനീസ് മ്യൂസിക് ബാൻഡിെൻറ വിവരങ്ങൾ വരെ ഈ ആപ് സ്കാൻ ചെയ്തെടുക്കും.
എന്തിനാണ് ആപ് ഇൻസ്റ്റാൾ ചെയ്യുന്നതെന്ന മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് ചൈനീസ് അധികൃതർ ഉത്തരം നൽകിയിരുന്നില്ല. 30 ലക്ഷത്തോളം ഉയിഗൂർ മുസ്ലിംകളെ കോൺസൻട്രേഷൻ ക്യാമ്പുകളിലാക്കിയിരിക്കുകയാണെന്ന് യു.എസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.