ബീജിങ്: മാസങ്ങളായി തുടരുന്ന ദുരൂഹത അവസാനിപ്പിച്ച് ചൈനയിലെ ‘വവ്വാൽ വനിത (ബാറ്റ് വുമൺ)’ സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി രംഗത്ത്. ‘പ്രിയ സുഹൃത്തുക്കളെ, ഞാനും കുടുംബവും സുഖമായിരിക്കുന്നു’ - ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ഷീ ഷെങ്ലി ചൈനീസ് സാമൂഹിക മാധ്യമമായ വീചാറ്റിൽ പോസ്റ്റ് ചെയ്തു. വവ്വാലുകളിൽ നടത്തിയ ഗവേഷണങ്ങളാണ് ‘ബാറ്റ് വുമൺ’ എന്ന വിളിപ്പേര് ഷിക്ക് നേടിക്കൊടുത്തത്. അവരുടെ അസാന്നിധ്യം കോവിഡ് പശ്ചാത്തലത്തിൽ നിരവധി കിംവദന്തികൾക്ക് കാരണമായിരുന്നു.
കോവിഡ് വൈറസിെൻറ പ്രഭവ കേന്ദ്രവുമായി ബന്ധപ്പെട്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ചൈനക്കെതിരെ ആരോപണം ഉന്നയിക്കുേമ്പാൾ എടുത്തുകാണിക്കുന്നതായിരുന്നു ഷീ ഷെങ്ലിയുടെ അസാന്നിധ്യം. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ഷീ ഷെങ്ലിയെ കഴിഞ്ഞ ഡിസംബർ മുതൽ കാണാനില്ലെന്നായിരുന്നു ആരോപണം. ഇവർ ചോർത്തി കൊടുത്ത വിവരങ്ങളാണ് അമേരിക്കയും മറ്റു രാജ്യങ്ങളും ചൈനക്കെതിരെ ഉന്നയിക്കുന്നത് എന്നായിരുന്നു പ്രധാന ആരോപണം. ‘അത് (കൂറുമാറൽ) ഒരിക്കലും സംഭവിക്കില്ല, നമ്മൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. മേഘങ്ങൾ മറയുകയും സൂര്യൻ തിളങ്ങുകയും ചെയ്യുന്ന ദിവസമുണ്ടാകും’ - ഷീ കുറിച്ചു.
ഷി ചൈനീസ് സർക്കാറിെൻറ തടവിലാണെന്നും അതല്ല, അവർ അമേരിക്കൻ പക്ഷത്തേക്ക് കൂറുമാറിയെന്നുമെല്ലാമുള്ള പ്രചരണങ്ങൾ സജീവമാണ്. വൈറസ് ഉൽഭവിച്ചത് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണെന്ന വാദം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ കാര്യമായി ഉയർത്തുന്നുമുണ്ട്. ഇതിനിടയിലാണ് ഷീ ഷെങ്ലിയുടെ വിചാറ്റ് പോസ്റ്റ് ചൈനീസ് സർക്കാറിന് കീഴിലുള്ള മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ഡിസംബറിന് ശേഷം ഷീ ഷെങ്ലിയെ ആരും കണ്ടിട്ടില്ല എന്ന രൂപത്തിലാണ് പ്രചരണം ശക്തമായുള്ളത്. അതേസമയം ഫെബ്രുവരിയിൽ ഇവരുടെ മറ്റൊരു വിചാറ്റ് പോസ്റ്റ് പുറത്ത് വന്നിരുന്നു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ശുചിത്വമില്ലായ്മയുടെ ശിക്ഷയാണ് കൊറോണ എന്നായിരുന്നു അന്നത്തെ അവരുടെ പോസ്റ്റ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് വൈറസിെൻറ ഉൽഭവത്തിൽ പങ്കില്ല എന്നും അവർ അന്ന് സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.