ബെയ്ജിങ്: ചൈനയിൽ ടോയ്ലറ്റ് പേപ്പർ മോഷ്ടിക്കുന്നവരെ പിടികൂടാൻ പൊതുശൗചാലയങ്ങളിൽ കാമറ സ്ഥാപിച്ചു. ടോയ്ലറ്റ് പേപ്പർ മോഷണം പോകുന്നത് വ്യാപകമായതിനാലാണ് മുഖംതിരിച്ചറിയാനുള്ള കാമറകൾ സ്ഥാപിച്ചു തുടങ്ങിയത്. സംഭവം കൂടുതലായുള്ള ടെംബിൾ ഒാഫ് ഹെവൻ പ്രദേശത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്.
ടിഷ്യൂ പേപ്പർ ആവശ്യമുള്ളവർ കാമറ ഘടിപ്പിച്ച ചുമരിനുമുന്നിൽ നിന്നാൽ മാത്രമേ പേപ്പർ ലഭിക്കൂ. ഉപകരണത്തിലെ സോഫ്റ്റ്വെയറിന് ആളുകളുടെ മുഖങ്ങൾ ഒാർത്തുവെക്കാൻ സാധിക്കും. നേരത്തേ കണ്ടയാൾ അൽപസമയത്തിനുള്ളിൽ വീണ്ടും എത്തുകയാണെങ്കിൽ ഒാേട്ടാമാറ്റിക് ടിഷ്യൂ പേപ്പർ റോളർ പ്രവർത്തിക്കില്ല. വർഷങ്ങളായി പൊതു ശൗചാലയങ്ങളിലെ ടിഷ്യൂ പേപ്പർ വീട്ടിൽ ഉപയോഗിക്കാൻ ആളുകൾ മോഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് പൊതു ശൗചാലയ പരിപാലനത്തിന് അധിക സാമ്പത്തിക ചിലവുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.