ചൈനയില്‍ അതിവേഗ റെയില്‍വേ സ്റ്റേഷന്‍

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ മതിലില്‍ അതിവേഗ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ച് ചൈന വീണ്ടും അമ്പരപ്പിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലുതും ആഴമേറിയതുമായ സ്റ്റേഷനാണ് ഇവിടെ വരുന്നത്.  2022ല്‍ ചൈനയില്‍ നടക്കുന്ന വിന്‍റര്‍ ഒളിമ്പിക്സിന്‍െറ ഒരുക്കങ്ങളുടെ ഭാഗമായാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വന്‍മതിലിന്‍െറ ആളുകള്‍ ഏറ്റവും കൂടുതല്‍ സന്ധിക്കുന്ന ഭാഗമായ ബദാലിങ്ങിലാണ് സ്റ്റേഷന്‍ പണിയുക. ചൈനയുടെ പുതുവര്‍ഷ അവധിയായിരുന്ന ആഴ്ചയില്‍ മാത്രം 30,000ത്തിലേറെ വിനോദസഞ്ചാരികളാണ് ഇവിടെ എത്തിയത്. തലസ്ഥാനമായ ബെയ്ജിങ്ങില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രം അകലെയാണ് ബദാലിങ്. ബെയ്ജിങ്ങിനെയും വിന്‍റര്‍ ഒളിമ്പിക്സ് നടക്കുന്ന  ഷാങ്ജിയാകൂവിനെയും ഈ അതിവേഗ റെയില്‍പാത ബന്ധിപ്പിക്കും.
വന്‍മതിലിനു താഴെയുള്ള മലകള്‍ക്കകത്തുകൂടിയാണ് പാത കടന്നുപോവുക. ഉപരിതലത്തില്‍നിന്ന് 335 അടി താഴ്ചയിലാണ് സ്റ്റേഷന്‍. ഇതിനായി 36,000 സ്ക്വയര്‍ മീറ്റര്‍ ഭൂഗര്‍ഭ നിലം ഉപയോഗിക്കും.

ഇത് അഞ്ച് സോക്കര്‍ സ്റ്റേഡിയത്തിന് തുല്യമായി വരുമെന്നും ചൈന റെയില്‍വേ നമ്പര്‍ ഫൈവ് എന്‍ജിനീയറിങ് ഗ്രൂപ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ചെന്‍ ബിന്‍ പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളെ ബാധിക്കാത്തവിധത്തില്‍ അത്യാധുനിക സ്ഫോടന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും പാതയുടെ നിര്‍മാണമെന്നും പറഞ്ഞു.

Tags:    
News Summary - china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.