ബെയ്ജിങ്: ഭീകരതക്കെതിെര പാകിസ്താൻ സ്വീകരിച്ചുവരുന്ന നടപടികൾ അടുത്തയാഴ്ച ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയിൽ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് ചൈന. ഞായറാഴ്ച തുടങ്ങുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ഉന്നയിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ബ്രിക്സ് അതിന് അനുയോജ്യമായ വേദിയല്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് പറഞ്ഞു.
ഭീകരതക്കെതിരായി പാകിസ്താൻ സ്വീകരിക്കുന്ന മൃദുനിലപാടിനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇൗ പശ്ചാത്തലത്തിൽ, വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഭീകരതക്കെതിരായ പാകിസ്താെൻറ യുദ്ധത്തെ ലോകരാജ്യങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ചൈന പറഞ്ഞു. ‘‘ഭീകരവിരുദ്ധ നടപടികളിൽ പാകിസ്താൻ മുൻപന്തിയിലുണ്ട്. അതിനുവേണ്ടി അവർ വലിയ ത്യാഗങ്ങൾ ചെയ്തു. ആ സംഭാവനകളും ത്യാഗങ്ങളും ലോകം അംഗീകരിക്കണം’’ -ചൈനീസ് വക്താവ് ഹുഅ ചുൻയിങ് പറഞ്ഞു.
പാകിസ്താനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായി ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ചീ കഴിഞ്ഞദിവസം ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. അഫ്ഗാനിസ്താനിൽ, പാകിസ്താൻ വഹിക്കുന്ന പ്രാധാന്യം കണക്കിലെടുക്കണമെന്നും അവരുടെ പരമാധികാരവും ന്യായമായ സുരക്ഷ ആശങ്കകളും മാനിക്കണമെന്നും യാങ് ചീ ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. ബ്രിക്സ് ഉച്ചേകാടിക്കിടെ മോദിയും ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്ങും ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാനും ഹുഅ ചുൻയിങ് തയാറായില്ല. സ്ഥിരാംഗങ്ങൾക്ക് പുറമെ ഗിനിയ, മെക്സികോ, തായ്ലൻഡ്, തജികിസ്താൻ എന്നിവരുടെ ലോകനേതാക്കളെയും ചൈന ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.