ബെയ്ജിങ്: ൈചനയിലെ കിൻറർഗാർട്ടനിൽ ബോംബ് സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ജീവനക്കാരൻ മാനസികപ്രശ്നങ്ങൾ ഉള്ളയാളാണെന്ന് അന്വേഷണസംഘം. ഇയാളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
മാനസികപ്രശ്നങ്ങളുള്ള 22കാരനായ സ്യു സർവകലാശാല പഠനത്തിനുശേഷം നഗരത്തിൽ വീട് വാടകക്കെടുത്ത് സ്കൂളിൽ ജോലിചെയ്തു വരുകയായിരുന്നുവെന്നും അന്വേഷണസംഘത്തെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൗ വീട്ടിൽ ബോംബ് നിർമിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുവെന്നും വീടിെൻറ ചുവരിൽ മരണം, കൊല, തകർക്കൽ എന്നിങ്ങനെയുള്ള വാക്കുകൾ എഴുതിവെച്ചിരുന്നതായും പറയുന്നു. സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ, ഇവരിൽ അധ്യാപകരോ വിദ്യാർഥികളോ ഉൾപ്പെട്ടിട്ടില്ല. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. കിൻറർഗാർട്ടെൻറ കവാടത്തിലായിരുന്നു സ്ഫോടനം. കുട്ടികളെ വിളിക്കാനായി എത്തിയ മാതാപിതാക്കൾക്കായി ഗേറ്റ് തുറന്നുകൊടുക്കുന്നതിന് ഏതാനും മിനിറ്റുകൾക്കു മുമ്പായിരുന്നു ഇത്. കവാടത്തിൽ നല്ല തിരക്കായതിനാൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടാനിടയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.