ബെയ്ജിങ്: ചൈനയിലെ ജനങ്ങൾക്ക് ഇനി ചാനലുകളിലെ പരിപാടികൾ കണ്ട് ചിരിക്കേണ്ടിവരില്ല. രാജ്യത്തെ ചാനലുകൾ സംപ്രേഷണംചെയ്യുന്ന ഹാസ്യപരിപാടികൾ നിരോധിക്കാനൊരുങ്ങുകയാണ് പുതിയ സർക്കാർ. പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കെതിരാണ് പരിപാടികളെന്ന സർക്കാറിെൻറ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
പ്രസിഡൻറായി സ്ഥാനമേറ്റതിനുപിന്നാലെ മാധ്യമങ്ങളിലടക്കം വൻ നിയന്ത്രണമാണ് സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. അതേസമയം, രാജ്യത്തെ ചില വിഡിയോ സൈറ്റുകൾ സംസ്കാരത്തിനെയും കലയെയും വളച്ചൊടിക്കുകയാണെന്നും ഇത്തരത്തിലുള്ള വിഡിയോകൾ നിരോധിക്കണമെന്നും സിൻഹുവ വാർത്ത ഏജൻസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.