ബെയ്ജിങ്: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിെൻറ അരുണാചൽ പ്രദേശ് സന്ദർശനത്തെ എതിർപ്പുമായി ചൈന. സന്ദർ ശനത്തെ കുറിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്നും ചൈന വ്യക്തമാക്കി. അരുണാചലിലെ ഭൂരിഭാഗവും തിബത്ത് സ്വയംഭരണാധികാര മേഖലക്കു കീഴിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. വ്യാഴാഴ്ചയാണ് മൈത്രിദിവാസ് ആഘോഷത്തിെൻറ ഭാഗമായി രാജ്നാഥ് സിങ് തവാങ് സന്ദർശിച്ചത്.
അരുണാചലിലെ ഇന്ത്യൻ നേതാക്കളുടെ സന്ദർശനം ചൈന കാലങ്ങളായി എതിർത്തുവരുകയാണ്. അരുണാചലിലെ ഇന്ത്യയുടെ ഏതുതരത്തിലുള്ള പ്രവർത്തനങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും തങ്ങളുടെ താൽപര്യവും ആശങ്കയും കണക്കിലെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
മക്മൊഹൻ ലൈൻ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിെൻറ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച് തെക്കൻ തിബത്ത് എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. അതിർത്തിതർക്കം പരിഹരിക്കാൻ ഇരുരാജ്യവും 21 തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.