ബെയ്ജിങ്: സോളാർ പ്ലാൻറുകൾ ഏറെ സ്ഥാപിച്ച രാജ്യമാണ് ചൈന. എന്നാൽ, ഇത്തവണ പൂർത്തിയാക്കിയ സോളാർ പ്ലാൻറ് ലോകശ്രദ്ധയാകർഷിക്കുകയാണ്. കൂറ്റൻ പാണ്ട മൃഗത്തിെൻറ മാതൃകയിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഷാൻഷി പ്രവിശ്യയിലെ ഡാറ്റങ് മേഖലയിലാണ് ഇൗ മനോഹര പ്ലാൻറ്. 248 ഏക്കറിലാണ് പാണ്ടയുടെ ആകൃതിയിൽ സോളാർ ലീഫുകൾ നിർമിച്ചിരിക്കുന്നത്. 100 മെഗാവാട്ട് ശേഷിയുള്ള പ്ലാൻറാണിത്. മിക്ക സോളാർ പ്ലാൻറുകളും നിശ്ചിത ആകൃതിയില്ലാതെ നിരനിരകളായിട്ടായിരിക്കും സ്ഥാപിക്കുന്നത്. എന്നാൽ, ഇത്തവണ വ്യത്യസ്തമായ ചില രൂപങ്ങളിൽ പ്ലാൻറുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. പാണ്ടയുടെ കണ്ണ് വ്യത്യസ്ത ഭാഗത്തിലേക്ക് നോക്കുന്ന രീതിയിൽ ത്രിമാനരൂപത്തിലാണ് രൂപകൽപന.
പുതുതലമുറയെ സോളാർ പ്ലാൻറുകളിലേക്ക് ആകർഷിക്കാനാണ് ഇത്തരം രൂപങ്ങളിൽ പ്ലാൻറുകൾ സ്ഥാപിക്കുന്നതെന്ന് പദ്ധതിയുടെ സി.ഇ.ഒ അലൻ ലി അറിയിച്ചു. ജൂൺ 30ഒാടുകൂടെ ഇൗ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിച്ചിരുന്നു. ഇത്തരത്തിൽ മറ്റു പ്ലാൻറുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും.
കാർബൺഡൈ ഒാക്സൈഡ് അന്തരീക്ഷത്തിൽനിന്ന് കുറക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് വൻതോതിൽ സോളാർ പദ്ധതികൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. 25 വർഷത്തിനുള്ളിൽ ഏകദേശം 20 ലക്ഷം ടൺ കാർബൺഡൈ ഒാക്സൈഡ് കുറക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.