കൊറോണ: മരണം 56; അതീവ ജാഗ്രതയിൽ ലോകം

ബീജിങ്​: കൊറോണ വൈറസ്​ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ഗുരുതരമായ സാഹചര്യമാണ്​ ന ില നിൽക്കുന്നതെന്ന്​ പ്രസിഡൻറ്​ ഷീ ജിങ്​ പിങ്​ പറഞ്ഞു. ജനുവരി 25 വരെ 1,975 പേർക്ക്​ കൊറോണ വൈറസ്​ ബാധിച്ചുവെന്നാണ്​ കണക്ക്​.

ഹുബി ഭരണകൂടത്തി​​​​െൻറ കണക്കുകൾ പ്രകാരം പുതുതായി 13 പേർ വൈറസ്​ ബാധയേറ്റ്​ മരിച്ചിട്ടുണ്ട്​. 323 പേർക്ക്​ രോഗം ബാധിച്ചതായും അധികൃതർ വ്യക്​തമാക്കുന്നു. വുഹാൻ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ്​ വൈറസ്​ ബാധ കൂടുതൽ പ്രശ്​നം സൃഷ്​ടിക്കുന്നത്​.

അതേസമയം, ഹുബിയുടെ സമീപ പ്രദേശമായ ഹെനാനിലും വൈറസ്​ മൂലം ഒരാൾ മരിച്ചു. ഷാങ്​ഹായിയിലും ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്​. ലോക​ത്തി​​​​െൻറ പല ഭാഗങ്ങളിലും കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - China battles coronavirus outbreak-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.