കാബൂളിൽ ചാവേറാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്​താൻ തലസ്​ഥാനമായ കാബൂളിൽ സർക്കാർ ജീവനക്കാർ സഞ്ചരിച്ച ബസിനുനേരെ താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നാൽപതിലേറെ പേർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. അഫ്​ഗാൻ പെട്രോളിയം-ഖനന മന്ത്രാലയത്തിലെ ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസിനു​േനരെ തിങ്കളാഴ്​ച പ്രാദേശിക സമയം രാവിലെ ഏഴോടെയാണ്​ ആക്രമണമുണ്ടായത്​. പിന്നീട്​ താലിബാൻ സംഭവത്തി​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തു.

ആക്രമണത്തിൽ ബസും മൂന്നു കാറുകളും പൂർണമായും തകർന്നു. സ്​ഫോടനത്തി​​​െൻറ ശക്​തിയിൽ സമീപത്തെ കടകൾക്കും മറ്റു കച്ചവട സ്​ഥാപനങ്ങൾക്കും കേടുപാട്​ സംഭവിച്ചതായും പരിക്കേറ്റവരിൽ കുട്ടികളടക്കം ഉൾപ്പെട്ടതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായി ആഭ്യന്തര മന്ത്രാലയ വക്​താവ്​ നാജിബ്​ ഡാനിഷ്​ മാധ്യമങ്ങളോട്​ പറഞ്ഞു. പ്രദേശത്ത്​ ഗതാഗതക്കുരുക്കുണ്ടായിരുന്ന സമയത്താണ്​ ആക്രമണം നടന്നത്​. ആളുകൾ ​േജാലിസ്​ഥലത്തേക്കും വിദ്യാർഥികൾ സ്​കൂളിലേക്കും പോകുന്ന സമയമായതിനാൽ റോഡിൽ കനത്ത തിരക്കായിരുന്നു. ഇതാണ്​ പരിക്കേറ്റവരുടെ എണ്ണം വർധിപ്പിച്ചത്​.

കഴിഞ്ഞ വർഷം ജൂലൈയിൽ ഇതേ പ്രദേശത്ത്​ ​െഎ.എസ്​ ചാവേറാക്രമണം നടന്നിരുന്നു. തിങ്കളാഴ്​ച സംഭവത്തി​​​​െൻറ വാർഷികദിനത്തിൽ പ്രതിഷേധം നടക്കാനിരിക്കെയാണ്​ താലിബാൻ വീണ്ടും ആക്രമണം നടത്തിയത്​. സുരക്ഷ സാഹചര്യങ്ങൾ മുൻനിർത്തി ഹസാര വിഭാഗക്കാർ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി മാറ്റിവെച്ചിരിക്കയാണ്​. ഇൗ വർഷം അഫ്​ഗാനിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം കഴിഞ്ഞ ദിവസത്തോടെ 1662 ആയി. കാബൂളിൽ ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ അടുത്ത കാലത്തായി ശക്​തിപ്പെട്ടിരിക്കയാണ്​. നാറ്റോ സഖ്യം രാജ്യത്തെ സുരക്ഷാചുമതല മൂന്നു വർഷം മുമ്പാണ്​ അഫ്​ഗാൻ സേനക്ക്​ കൈമാറിയത്​. ഇതിനുശേഷം സൈന്യത്തെയും സർക്കാർ സ്​ഥാപനങ്ങളെയും ഉന്നംവെക്കുന്ന ആക്രമണങ്ങൾ പതിവാണ്​.

Tags:    
News Summary - car bomb blast at kabul: 12 death - afganistan news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.