പാക് പാർലമെന്‍റ് അംഗങ്ങൾക്ക് 146 ശതമാനം വേതന വർധന

ഇസ് ലാമാബാദ്: പാകിസ്താനിൽ  പാർലമെന്‍റ് അംഗങ്ങളുടെയും ഫെഡറൽ, സംസ്ഥാന മന്ത്രിമാരുടെയും വേതനത്തിൽ വൻ വേതന വർധന. നാഷണൽ അസംബ്ലി, സെനറ്റ് അംഗങ്ങളുടെ വേതനം 60,996 രൂപയിൽ നിന്ന് 1,50,000 രൂപയായി വർധിപ്പിച്ചു. 145.9 ശതമാനമാണ് ഈ വർധന.

നാഷണൽ അസംബ്ലി സ്പീക്കറിന്‍റെയും സെനറ്റ് ചെയർമാന്‍റെയും വേതനം 162,659ൽ നിന്ന് 205,000 രൂപയായും (26 ശതമാനം) ഡെപ്യൂട്ടി സ്പീക്കർ, ഡെപ്യൂട്ടി ചെയർമാന്‍ എന്നിവരുേടത് 150,454ൽ നിന്ന് 185,000 രൂപയായും (23 ശതമാനം) വർധിപ്പിച്ചിട്ടുണ്ട്.

ഫെഡറൽ മന്ത്രിമാരുടേത് 126,387ൽ നിന്ന് 200,000 രൂപയായും (58 ശതമാനം), സംസ്ഥാന മന്ത്രിമാരുടേത് 116,909ൽ നിന്ന് 180,000 രൂപയായും (54 ശതമാനം) ഉയർത്തി. ഒക്ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വേതന വർധന നടപ്പാക്കുന്നതെന്ന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസീബ് അറിയിച്ചു.

നേരത്തെ 44,000 രൂപയായിരുന്നു എം.പിമാരുടെ ശമ്പളം. മാസവേതനം ചെലവുകൾക്ക് തികയാത്ത പശ്ചാത്തലത്തിലാണ് ശമ്പളം പ്രധാനമന്ത്രി നവാസ് ശെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഫെഡറൽ കാബിനറ്റ് പരിഷ്കരിച്ചത്.

Tags:    
News Summary - Cabinet approves 146pc rise in salaries of parliamentarians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.