പാകിസ്താനില്‍ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നല്‍കാന്‍  അനുമതി

ഇസ്ലാമാബാദ്: വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്ക് ബുള്ളറ്റ്പ്രൂഫ് എസ്.യു.വി കാറുകള്‍ നല്‍കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നവാസ് ശരീഫ് അനുമതിനല്‍കി. ഇഫ്തിഖാര്‍ മുഹമ്മദ് ചൗധരിയെ മുതല്‍ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്കാണ് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ്പ്രൂഫ് കാറുകള്‍ നല്‍കുന്നത്. നേരത്തെ വിരമിച്ചതിനുശേഷവും ജസ്റ്റിസ് ചൗധരി ഉപയോഗിച്ചിരുന്ന ബുള്ളറ്റ്പ്രൂഫ് കാര്‍ തിരിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ 2016 സെപ്റ്റംബര്‍ അഞ്ചിന് നിലപാട് മാറ്റുകയും സര്‍ക്കാര്‍ ചെലവില്‍ ഇവര്‍ക്ക് സുരക്ഷിത  വാഹനങ്ങള്‍ നല്‍കുമെന്ന് അറിയിക്കുകയുമായിരുന്നു. ഈ തീരുമാനത്തിനാണ് പ്രധാനമന്ത്രി അനുമതി നല്‍കിയിരിക്കുന്നത്. ഇസ്ലാമാബാദ് ഹൈകോടതിയില്‍ ജസ്റ്റിസ് ചൗധരിയില്‍നിന്നും പദവിയിലിരിക്കെ സര്‍ക്കാര്‍ നല്‍കിയ വാഹനം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കുറിപ്പിറക്കി.  വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്ക് തീവ്രവാദ ഭീഷണിയടക്കമുള്ള വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും കുറിപ്പില്‍ അറിയിച്ചു.

Tags:    
News Summary - Bulletproof cars for all ex-CJPs, IHC told MALIK ASAD — UPDATED FEB 28, 2017 10:14AM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.