പാക് പള്ളിയില്‍ ചാവേര്‍ സ്ഫോടനം: 43 മരണം

ലാഹോര്‍: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ കലുഷിത മേഖലയായ ബലൂചിസ്താനിലെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 43 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യയിലെ ഒറ്റപ്പെട്ടുകിടക്കുന്ന ലാസ്ബെല ജില്ലയിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്.

സൂഫി ആഘോഷത്തിന്‍െറ ഭാഗമായി ആളുകള്‍ പള്ളിയിലത്തെിയപ്പോഴായിരുന്നു സംഭവം. സന്നദ്ധസംഘടനയായ ഈ ഫൗണ്ടേഷനാണ് ആക്രമണത്തിന്‍െറ വിവരങ്ങള്‍ പുറത്തുവിട്ടത്.  ആവശ്യമായ വാര്‍ത്തവിനിമയ സൗകര്യങ്ങളും ആശുപത്രികളും മേഖലയിലില്ല. അതിനാല്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രയാസം നേരിടുകയാണ്.

ഗുരുതരമായി പരിക്കേറ്റവരെ കറാച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് ബലൂചിസ്താന്‍ ആഭ്യന്തരമന്ത്രി അറിയിച്ചു. സംഭവമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തത്തെി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കറാച്ചിയില്‍നിന്ന് 250 കി.മി അകലെയാണ് ആക്രമണം നടന്ന സ്ഥലം. ബലൂചിസ്താനിലെ ആരാധനാലയങ്ങള്‍ ഭീകരരുടെ കേന്ദ്രമാകുന്നത് ആദ്യമായല്ല. മാസങ്ങള്‍ക്കിടെ പ്രവിശ്യയില്‍ നടക്കുന്ന മൂന്നാമത്തെ തീവ്രവാദ ആക്രമണമാണിത്. ആഗസ്റ്റില്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - blast in mosque nea Lahore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.