കറാച്ചി: പാകിസ്താനിലെ തെരുവുകച്ചവടക്കാരെൻറ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 225 കോടി രൂപ കണ്ടെത്തി. അന്വേഷണത്തിൽ മുൻ പ്രസിഡൻറ് ആസിഫലി സർദാരി ഉൾപ്പെട്ട കോടിക്കണക്കിന് രൂപയുടെ പണമിടപാട് കേസുമായി ഇതിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഒറാങ്ങി നഗരത്തിൽ താമസിക്കുന്ന അബ്ദുൽ ഖാദിറിെൻറ അക്കൗണ്ടിലാണ് ഇത്രയും തുകയുണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കത്ത് ലഭിച്ചപ്പോൾ മാത്രമാണ് ഇത്രയും ഭീമമായ തുക തെൻറ അക്കൗണ്ടിലുണ്ടെന്ന് ഖാദിർ മനസ്സിലാക്കിയത്. തുടർന്ന് ഏജൻസിക്കു മുന്നിൽ ഹാജരാകുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഇതുപോലെ നിരവധി ദരിദ്രരുടെ പേരിൽ അക്കൗണ്ടുണ്ടാക്കിയാണ് സർദാരി തട്ടിപ്പു നടത്തിയത്. ഏതാണ്ട് 500 അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയതായും അധികൃതർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.