ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രധാനമന്ത്രി ബേനസീർ ഭുേട്ടാ വെടിയേറ്റു മരിച്ചിട്ട് പത്താണ്ട് തികഞ്ഞു. കേസന്വേഷണത്തിൽ അപാകത വരുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇൗ വർഷാദ്യം അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ തീവ്രവാദ സംഘങ്ങളുടെ കടുത്ത ശത്രുവായിരുന്നു ബേനസീർ. അൽഖാഇദ, താലിബാൻ തുടങ്ങിയ ഭീകരസംഘങ്ങളിൽനിന്ന് അവർ നിരന്തരം വധഭീഷണി നേരിട്ടു. എന്നാൽ, അന്വേഷണം അത്തരം സംഘങ്ങളിലേക്ക് വ്യാപിപ്പിക്കാതെ പ്രാദേശിക സംഘടനകളിലേക്ക് കേന്ദ്രീകരിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. മുൻ സൈനിക ഭരണാധികാരി പർവേസ് മുശർറഫും പ്രതിക്കൂട്ടിലായി. 2013ൽ അദ്ദേഹത്തിനെതിെര പാക് കോടതി കുറ്റംചുമത്തുകയും ചെയ്തു. ഇൗ കേസിൽ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. വധത്തിനുശേഷം ബേനസീറിെൻറ ഭർത്താവ് ആസിഫലി സർദാരി പ്രസിഡൻറായി അധികാരമേറ്റെങ്കിലും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സാധിച്ചില്ല. 2013ൽ സർദാരിയുടെ മുതിർന്ന അംഗരക്ഷകൻ ബിലാൽ ശൈഖ് ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടപ്പോഴും അഭ്യൂഹങ്ങളുയർന്നു. സർദാരിയാണ് വധത്തിനു പിന്നിലെന്നും ആരോപണമുയർന്നു. ബിലാലിനായിരുന്നു ബേനസീറിെൻറ സംരക്ഷണ ചുമതല.
എന്നാൽ, ഇതിനെല്ലാം പിന്നിൽ അൽഖാഇദയാണെന്ന റിപ്പോർട്ടും പുറത്തുവന്നു. ബേനസീറിെൻറ വധം മറ്റാരെക്കാളും ആഗ്രഹിച്ചത് അൽഖാഇദ ആയിരുന്നുവത്രെ. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ നേതാവും പ്രതിപക്ഷനേതാവുമായിരുന്നു ബേനസീർ ഭുട്ടോ. 2007 ഡിസംബർ 27ന് െതരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് റാവൽപിണ്ടിയിലെത്തിയപ്പോഴാണ് ആക്രമികൾ അവർക്കെതിെര വെടിയുതിർത്തത്. അതോടൊപ്പം മനുഷ്യബോംബ് പൊട്ടിത്തെറിച്ച് ശക്തമായ സ്ഫോടനവും നടന്നു. ഇരുപത്തിനാലോളം ആളുകൾ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി. ആറുമണിയോടെ ബേനസീർ ഭുട്ടോ അന്തരിച്ചതായി ഔദ്യോഗിക അറിയിപ്പുണ്ടായി.
ശക്തമായ സ്ഫോടനത്തെത്തുടർന്ന് ഭുട്ടോയുടെ ശിരസ്സ് വാഹനത്തിെൻറ മുകൾഭാഗത്ത് ഇടിച്ച ആഘാതത്തിലാണ് അവർ മരണമടഞ്ഞതെന്ന് പാകിസ്താൻ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ പറയുന്നു. ഭുട്ടോയുടെ ശരീരത്തിലുണ്ടായ മുറിവുകൾ ഇതിനെതിരായിരുന്നു. സ്ഫോടനത്തിനു മുമ്പുതന്നെ അവർക്ക് വെടിയേറ്റിരുന്നുവെന്ന് ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ, ആഭ്യന്തര മന്ത്രാലയം തങ്ങളുടെ കുറിപ്പ് പിൻവലിച്ചു.
2007 മേയിൽ ബേനസീർ അന്താരാഷ്ട്ര സുരക്ഷ ഏജൻസികളുടെ സഹായം തേടിയിരുന്നു. മതിയായ സുരക്ഷ ഉണ്ടായിരുന്നുവെങ്കിൽ ബേനസീർ ഭുട്ടോ കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന ഈ കൊലപാതകത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനുശേഷം പുറത്തുവിട്ട റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2009ൽ ബേനസീർ വധക്കേസ് അന്വേഷണം പ്രസിഡൻറ് ആസിഫ് അലി സർദാരിയുടെ നിർദേശപ്രകാരം പഞ്ചാബ് പൊലീസ് ഫെഡറൽ അന്വേഷണസംഘത്തിന് (എഫ്.െഎ.എ) കൈമാറി. എഫ്.െഎ.എ അന്വേഷണം എങ്ങനെ തുടങ്ങണം എന്നതുസംബന്ധിച്ച് രൂപരേഖയുണ്ടാക്കി. കൊലപാതകത്തിനു പിന്നിൽ ചുരുങ്ങിയത് ഒമ്പതുപേരെങ്കിലും ഉണ്ടാകുമെന്ന് അവർ അനുമാനിച്ചു. മൂന്നുപേർക്ക് വധഗൂഢാലോചനയെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കണ്ടെത്തി.
ഒൗദ്യോഗിക കുറ്റപത്രമനുസരിച്ച്, ഹഖാനി ശൃംഖലയിൽ പെട്ട നദീർ എന്ന ഖാരി ഇസ്മാഇൗലും നസ്റുല്ല എന്ന അഹ്മദും അബ്ദുല്ല എന്ന സദ്ദാമുമാണ് വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഇവർക്ക് ചാവേറാക്രമണം നടത്താൻ ജാക്കറ്റ് നൽകിയ ഇബാദുർറഹ്മാൻ ആയിരുന്നു മുഖ്യ ആസൂത്രകൻ. അേതസമയം ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് ഉസാമ ബിൻ ലാദിനായിരുന്നുവെന്നും സംഘം കണ്ടെത്തി. ബേനസീർ വധത്തിന് 10 ആണ്ട് തികയുന്ന വേളയിലും പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.