ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രധാനമന്ത്രി ബേനസീർ ഭുേട്ടായെ കൊന്നകേസിൽ പാകിസ്താൻ ഭീകരത വിരുദ്ധ കോടതി (എ.ടി.സി) വിധി വന്നപ്പോഴും നിർണായക ചോദ്യങ്ങൾക്ക് ഉത്തരമില്ല. ബേനസീർ അടക്കം 22 പേർ കൊല്ലപ്പെട്ട സംഭവത്തിലെ യഥാർഥ പ്രതികളെ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.
2007 ഡിസംബർ 27നാണ് റാവൽപിണ്ടിയിലെ ലിയാഖത്ത് ബേഗിലുണ്ടായ ചാവേറാക്രമണത്തിൽ ബേനസീർ അടക്കം 22 പേർ കൊല്ലപ്പെടുന്നത്.
ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചശേഷം മടങ്ങാനൊരുങ്ങവെയായിരുന്നു ആക്രമണം. സംഭവത്തിന് തൊട്ടുപിന്നാലെ, ആക്രമണത്തിൽ പങ്കുള്ളവരായി സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്ത് 2008 ഫെബ്രുവരിയിൽ അന്വേഷണം ആരംഭിച്ചു. എന്നാൽ, സംഭവത്തിൽ പ്രതികൾക്ക് പങ്കുണ്ടെന്നതിന് തെളിവുകളൊന്നും പൊലീസിന് സമർപ്പിക്കാനായില്ലെന്ന് അറസ്റ്റിലായവരും, ദേശീയ അന്വേഷണ ഏജൻസിയും (എഫ്.െഎ.എ) ചൂണ്ടിക്കാട്ടി.
വീഴ്ചപറ്റിയത് പൊലീസിനാണെന്ന് എഫ്.െഎ.എ അഭിഭാഷകൻ എ.ടി.സി കോടതി മുമ്പാകെ വ്യക്തമാക്കി. എന്നാൽ, യു.എസ് നയങ്ങളിൽനിന്ന് വ്യതിചലിച്ചതാണ് ബേനസീറിനെ ലക്ഷ്യമിടാൻ കാരണമെന്ന് എഫ്.െഎ.എ പ്രോസിക്യൂട്ടർ ഖ്വാജ ആസിഫ് കോടതിയിൽ പറഞ്ഞത് സംഭവത്തിനു പിന്നിലെ ദുരൂഹതയുടെ ആഴം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.