ആറു മാസം ‘തീവ്രയുദ്ധം’ ചെയ്യാനുള്ള ശേഷി ഇറാനുണ്ടെന്ന് ഐ.ആർ.ജി.സി

തെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി തീവ്ര യുദ്ധം തുടരാനുള്ള ആയുധശേഖരം കൈവശമുണ്ടെന്ന് ഇറാൻ ഇസ് ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്. തങ്ങളുടെ സൈനിക തിരിച്ചടിയുടെ ഭാഗമായി അമേരിക്കയുടെയും ഇസ്രായേലിന്റെയും 200ലധികം കേന്ദ്രങ്ങൾ ഇതിനകം ലക്ഷ്യം വെച്ചതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു.

ഇറാന്റെ സായുധസേനയ്ക്ക് ഒരു തുറന്ന യുദ്ധം തുടരാൻ തക്കമുള്ള എല്ലാ സൈനിക സംവിധാനങ്ങളും നിലവിൽ ഉപകരണങ്ങളും സജീവമാണെന്ന് റെവല്യൂഷണറി ഗാർഡ്‌സ് വക്താവ് അലി മുഹമ്മദ് നൈനി പ്രസ്താവിച്ചതായി വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെയുള്ള ആക്രമണങ്ങൾ തങ്ങളുടെ യഥാർഥ സൈനിക ശേഷിയുടെ ചെറിയൊരു അംശം മാത്രമാണെന്നും, സംഘർഷം തുടരുകയാണെങ്കിൽ പുതിയ തന്ത്രപ്രധാനമായ ആയുധങ്ങളും കൂടുതൽ ശക്തമായ ആക്രമണങ്ങളും ഉണ്ടായേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഇറാന്റെ വ്യോമമേഖല ഭൂരിഭാഗവും തങ്ങളുടെയും അമേരിക്കയുടെയും നിയന്ത്രണത്തിലാണ്. ഇറാൻ അവസാനിക്കുന്നതുവരെ പോരാടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് ഇസ് ലാമിക് റെവല്യൂഷണറി ഗാർഡ്സിന്റെ പ്രതികരണം.

Tags:    
News Summary - IRGC says Iran has the capacity to wage 'intense war' for six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 01:56 GMT