യു.​എ​സി​ന്​ ബ​ദ​ൽ​സൂ​ച​ന​ക​ളു​മാ​യി ചൈ​ന

ബെ​യ്​​ജി​ങ്​: വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളു​ടെ ത​ല​ക്കു​റി മാ​റ്റി​മ​റി​ച്ചേ​ക്കാ​വു​ന്ന​തെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ബൃ​ഹ​ത്​​പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം​കു​റി​ച്ച്​ ബെ​ൽ​റ്റ്​-​റോ​ഡ്​ ഉ​ച്ച​കോ​ടി സ​മാ​പി​ച്ചു. ആ​ഗോ​ള​വി​പ​ണി​യു​ടെ നാ​യ​ക​ത്വം വ​രു​ന്ന കാ​ലം യു.​എ​സി​നാ​യി​രി​ക്കി​ല്ലെ​ന്ന പ​രോ​ക്ഷ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യാ​ണ്​ ഉ​ച്ച​കോ​ടി സ​മാ​പി​ച്ച​ത്. അ​തി​ർ​ത്തി​വാ​ദം ത​ള്ളി ​ആ​ഗോ​ളീ​​ക​ര​ണം സ്വീ​ക​രി​ക്കാ​ൻ സ​മാ​പ​ന​ദി​വ​സം ഉ​​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത ചൈ​നീ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട്​ ആ​ഹ്വാ​നം​ചെ​യ്​​തു. ആ​ഗോ​ള​വി​പ​ണി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ഒ​ന്നി​ച്ചു​നി​ൽ​ക്കു​ക മാ​ത്ര​മാ​ണ്​ പോം​വ​ഴി.

വി​ക​സ​നം കൂ​ടു​ത​ൽ അ​സ​ന്തു​ലി​ത​മാ​യി​രി​ക്കു​ന്നു. യു​ദ്ധം, ഭീ​ക​ര​വാ​ദം, അ​ഭ​യാ​ർ​ഥി​പ്ര​വാ​ഹം, കു​ടി​യേ​റ്റം എ​ന്നീ ഭീ​ഷ​ണി​ക​ളും ​ലോ​ക​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. ഇൗ ​ഘ​ട്ട​ത്തി​ൽ ഒ​രു രാ​ജ്യ​ത്തി​നും സ്വ​ന്തം കാ​ര്യം പ​രി​ഹ​രി​ച്ച്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​​െൻറ ന​യ​ങ്ങ​ളെ നേ​ർ​ക്കു​നേ​ർ പ​രാ​മ​ർ​ശി​ക്കാ​തെ ഷി ​ജി​ൻ​പി​ങ്​ പ​റ​ഞ്ഞു. 

ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ​ക്ക്​ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്​ ദീ​ർ​ഘ​ദൂ​രം താ​ണ്ടാ​ൻ ക​ഴി​യു​ന്ന​ത്​ പ​ര​സ്​​പ​രം സ​ഹാ​യി​ച്ച്​ കൂ​ട്ട​മാ​യി ക​ഴി​യു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും ഷി ​ജി​ൻ​പി​ങ്​ പ​റ​ഞ്ഞു. വ​ൺ ബെ​ൽ​റ്റ്​ വ​ൺ റോ​ഡ്​ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ പു​ല​ർ​ത്തു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഷി ​ജി​ൻ​പി​ങ്​ പ​റ​ഞ്ഞു. 

അ​തി​നി​ടെ, ബെ​ൽ​റ്റ്​ ആ​ൻ​ഡ്​ റോ​ഡ്​ പ​ദ്ധ​തി​ക​ളി​ൽ സ്വ​ത​​ന്ത്ര വ്യാ​പാ​ര​ത്തി​ന്​ അ​നു​മ​തി​യി​ല്ലെ​ങ്കി​ൽ സം​രം​ഭ​ക ക​രാ​റി​ൽ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ സ​മാ​പ​ന​ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​ ചൈ​ന​ക്ക്​ ക്ഷീ​ണം ചെ​യ്​​തു. സം​ഭ​വ​ത്തി​​​​െൻറ അ​വ​സാ​ന വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ, പാ​കി​സ്​​താ​ൻ ​​പ്ര​ധാ​ന​മ​ന്ത്രി​ ന​വാ​സ്​ ശ​രീ​ഫ്, തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ എ​ന്നി​വ​ര​ട​ക്കം 29 രാ​ഷ്​​ട്ര​നേ​താ​ക്ക​ളും 130 രാ​ജ്യ​ങ്ങ​ളു​ടെ ​പ്ര​തി​നി​ധി​ക​ളും ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു.

വ​ൺ ബെ​ൽ​റ്റ്​ വ​ൺ റോ​ഡ്​ എ​ന്നാ​ൽ

നൂ​റ്റാ​ണ്ടി​​​െൻറ പ​ദ്ധ​തി​യെ​ന്നാ​ണ്​ വ​ൺ ബെ​ൽ​റ്റ്​ വ​ൺ റോ​ഡ്​ സം​രം​ഭ​ത്തെ ചൈ​ന വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 900 ബി​ല്യ​ൺ യു.​എ​സ്​ ​ഡോ​ള​റാ​ണ്​ ഏ​ഷ്യ​യി​ലും പു​റ​ത്തു​മാ​യി വ്യാ​പാ​ര​വും സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യും ത്വ​രി​ത​പ്പെ​ടു​ത്തു​ക എ​ന്ന​ ‘ആ​ധു​നി​ക പ​ട്ടു​പാ​ത’ പ​ദ്ധ​തി​യു​ടെ പ്ര​തീ​ക്ഷി​ത ചെ​ല​വ്. ഇ​തി​നാ​യി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​വു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ പ്ര​തി​വ​ർ​ഷം ഒ​മ്പ​തു ല​ക്ഷം കോ​ടി രൂ​പ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ത്തി​ന്​ നി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ്​ ചൈ​ന പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സി​ൽ​ക്​ റോ​ഡ്​ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, 21ാം നൂ​റ്റാ​ണ്ടി​ലെ സ​മു​ദ്ര പ​ട്ടു​പാ​ത എ​ന്നി​ങ്ങ​​നെ ര​ണ്ട്​ ഇ​ട​നാ​ഴി​ക​ളാ​ണ്​ ചൈ​ന വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 

 ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​വ​​കൊ​ളോ​ണി​യ​ലി​സ​ത്തി​നു​ള്ള നീ​ക്ക​മാ​ണ്​ പ​ദ്ധ​തി​യെ​ന്നാ​ണ്​ വി​മ​ർ​ശ​ക​രു​ടെ വാ​ദം. ബെ​ൽ​റ്റ്​ ആ​ൻ​ഡ്​ റോ​ഡ്​ സം​രം​ഭ​ത്തി​​​െൻറ അ​നു​ബ​ന്ധ​മാ​യ പാ​കി​സ്​​താ​നി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, പാ​ക്​ അ​ധീ​ന ക​ശ്​​മീ​രി​ലൂ​ടെ​യാ​ണ്​ പോ​കു​ന്ന​തെ​ന്ന​തി​നാ​ൽ പ​ദ്ധ​തി​യെ ഇ​ന്ത്യ എ​തി​ർ​ക്കു​ക​യാ​ണ്. ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നാ​ണ്​ ചൈ​ന​യു​ടെ ആ​വ​ശ്യം. ഇ​ന്ത്യ​ക്ക്​ യു.​എ​സി​നെ ആ​വ​ശ്യ​മു​ള്ള​തി​നെ​ക്കാ​ൾ ചൈ​ന​ക്ക്​ ഇ​ന്ത്യ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്​ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ​ദി​നം പ​റ​ഞ്ഞ​ത്.

Tags:    
News Summary - belt road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.