സ്‌പൈസ് ജെറ്റ് വിമാനം
ദുബൈ: ദുബൈ-കൊച്ചി വിമാനം സാങ്കേതിക തരാറിനെത്തുടർന്ന് റദ്ദാക്കി. ഇന്നലെ വൈകുന്നേരം 3.55ന് ദുബൈയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് SG 5113 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. 128 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് എത്തേണ്ട വിമാനം എത്തിയില്ലെന്ന് കാരണം പറഞ്ഞാണ് സർവീസ് വൈകിപ്പിച്ചിരുന്നത്. എന്നാൽ, വൈകുന്നേരം പുറപ്പെടേണ്ട വിമാനം പിന്നീട് രാത്രി 11.45ന് ഷെഡ്യൂൾ ചെയ്തു. തുടർന്ന്, വിമാനത്തിൽ കയറിയ യാത്രക്കാരെ നാല് മണിക്കൂറോളം വിമാനത്തിലിരുത്തി. ഈ സമയം വിമാനത്തിലെ എസി പ്രവർത്തന രഹിതമായിരുന്നു. പിന്നീട് യാത്രക്കാർ പ്രതിഷേതിച്ചതൊടെ പുലർച്ചെ 3.30ന് ശേഷം ഇവരെ ദുബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയൂം സർവീസ് റദ്ദ് ചെയ്തതായി അറിയിക്കുകയും ചെയ്തു.
എന്നാൽ റദ്ദ് ചെയ്ത സർവീസിന് പകരം സംവിധാനം ഒരുക്കാൻ കമ്പനി തയ്യാറായിട്ടില്ല. റീഫണ്ട് സംവിധാനമാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. അതേസമയം, സ്‌പൈസ് ജെറ്റിന്റെ വിമാന സർവീസുകൾ കുറച്ച് ദിവസങ്ങളായി വൈകുന്നതായി യാത്രക്കാർ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട്, കൊച്ചി സർവീസ് സമാനമായ രീതിയിൽ വൈകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.