പാക്​ നി​ക്ഷേപക സംഗമത്തിൽ ബെല്ലി ഡാൻസ്​; പുതിയ പാകിസ്​താനെന്ന്​ വിമർശനം

ഇസ്​ലാമാബാദ്​: പാകിസ്​താൻ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ വിനോദ പരിപാടിയായി ബെല്ലി ഡാൻസ് അവതരിപ്പിച്ചത്​ വിവാദത്തിൽ​. പാകിസ്​താൻ ശർഹദ്​ ചേംബർ ഓഫ്​ കൊമേഴ്​സ്​ അസർബൈജാനിലെ ബാകുവിൽ നടത്തിയ നിക്ഷേപക സംഗമത്തിലാണ്​ ബെല്ലി നൃത്തം ഉൾപ്പെടുത്തിയത്​. ഖൈബർ പഖ്​തൂൺ ഖ്വ നിഷേപക അവസര ഉച്ചകോടി എന്ന പേരിൽ സെപ്​തംബർ നാലു മുതൽ എട്ട്​ വരെയാണ്​ പരിപാടി നടന്നത്​.

സമ്മേളനം നടന്നുകൊണ്ടിരിക്കവെ വേദിയിൽ നർത്തകിമാർ ബെല്ലി ഡാൻസ്​ കളിക്കുന്നതി​​​​െൻറ ദൃശ്യങ്ങൾ പാക്​ മാധ്യമപ്രവർത്തക ഗുൽ ബുഖരി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ‘രാജ്യത്തെ ധനകാര്യ വിദഗ്​ധർ പാകിസ്​താൻ ഇൻവെസ്​റ്റ്​മ​​​െൻറ്​ പ്രമോഷൻ കോൺഫറൻസിൽ ബെല്ലി നർത്തകിമാരിലൂടെ നിക്ഷേപകരെ വശീകരിക്കാൻ ശ്രമിക്കുന്നു’ എന്ന അടികുറിപ്പോടെയാണ്​ ഗുൽ വിഡിയോ പുറത്തുവിട്ടത്​. വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും നിരവധിപേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്​തു.

കൂടുതൽ നിക്ഷേപകരെ രാജ്യത്ത്​​ എത്തിക്കുന്നതിന് ബെല്ലി ഡാൻസ്​ അല്ലാതെ പാക്​ സർക്കാർ ഒന്നും ​െചയ്​തില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്​. കഴിഞ്ഞ മുപ്പത്​ വർഷത്തിനിടയിലെ പാകിസ്​താനിൽ ഏറ്റവും രൂക്ഷമായ ധനകമ്മിയാണ്​ 2018-19ൽ രേഖപ്പെടുത്തിയത്​.

Tags:    
News Summary - Belly Dancers At Pak Investment Meet; "Naya Pakistan Way - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.