കോവിഡി​െൻറ രണ്ടാം വ്യാപനം; ബെയ്​ജിങ്ങിൽ ‘സ്​ഥിതി അതീവ ഗുരുതരം’

ബെയ്​ജിങ്​: ചൈനയുടെ തലസ്​ഥാന നഗരമായ ബെയ്​ജിങ്ങിൽ വീണ്ടും കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ ‘സ്​ഥിതി അതീവഗുരുതര’മെന്ന്​ മുന്നറിയിപ്പ്​. ബെയ്​ജിങ്​ നഗര വക്താവ്​ ഷു ഹേജിയാൻ വാർത്തസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

കഴിഞ്ഞദിവസം പുതുതായി 27 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. കോവിഡി​​​െൻറ പുതിയ ക്ലസ്​റ്റർ ബെയ്​ജിങ്ങായേക്കാമെന്നാണ്​ വിലയിരുത്തൽ. ഇതേതുടർന്ന്​ നഗരത്തിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധന ആരംഭിച്ചു. 

ചൈനയിൽ ഒരുദിവസം 90,000 പേരെ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡി​​​െൻറ രണ്ടാം വ്യാപനത്തിൽ അഞ്ചുദിവസങ്ങളിലായി 106 പേർക്കാണ്​ രാജ്യത്ത്​ രോഗം​ സ്​ഥിരീകരിച്ചത്​. 

പുതിയ കോവിഡ്​ കേസുകൾ വീണ്ടും റിപ്പോർട്ട്​ ചെയ്​തതിന്​ പിന്നാലെ ബെയ്​ജിങ്​ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ​നഗരത്തിലെ പഴം, പച്ചക്കറി, മാംസ മൊത്തവിതരണ കേന്ദ്രങ്ങൾ ചൈന അടച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളിലൊന്നായ ഷിൻഫാദി മാർക്കറ്റ്​ അടച്ചതോടെ ഭക്ഷ്യവസ്​തുക്കൾക്ക്​ ക്ഷാമം നേരിടുകയാണ്​.

LATEST VIDEO:

Full View

Tags:    
News Summary - Beijing Covid Situation Extremely Severe -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.