ബംഗ്ലാദേശിൽ മരണം അഞ്ചായി; പാകിസ്താനിൽ രോഗബാധിതർ ആയിരത്തോട് അടുക്കുന്നു

ധാക്ക: ബംഗ്ലാദേശിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ആർക്കും രോഗം ബ ാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപഡെമിയോളജി, ഡിസീസ് കൺട്രോൾ ആൻഡ് റിസർച്ച് (ഐ.ഇ.ഡി.സി.ആർ) ഡയറക്ടർ മീർജദി സബ്രിന ഫ്ലോറ അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി ആഭ്യന്തര വിമാന സർവീസും ട്രെയിൻ സർവീസും പൊതുഗതാഗത സംവിധാനങ്ങളും ബംഗ്ലാദേശ് നിർത്തിവെച്ചിരിക്കുകയാണ്.

അതേസമയം, പാകിസ്താനിൽ കൊറോണ രോഗബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഇതു വരെ 990 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിന്ധ്:410, ബലൂചിസ്താൻ:110, പഞ്ചാബ്:296, കെ-പി: 78, ഗിൽഗിത് - ബാർട്ടിസ്താൻ: 80, ഇസ്ലാമാബാദ്: 15, പാക് അധീന കശ്മീർ: ഒന്ന് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.. രോഗവ്യാപനം തടയുന്നതിന് ഏപ്രിൽ രണ്ട് വരെ പാകിസ്താനിൽ ആഭ്യന്തര വിമാന സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.

LATEST VIDEO

Full View
Tags:    
News Summary - Bangladesh covid 19 cases-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.